മലേഷ്യന്‍ വിമാനം ദുരൂഹത തുടരുന്നു
മലേഷ്യ മാര്‍ച്ച് 10 (ഹി സ): കാണാതായ മലേഷ്യന്‍ എം എച് 370 വിമാനത്തെ പറ്റിയുള്ള ദുരൂഹത തുടരുന്നു.ഇതിനിടയില്‍ വിമാനം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചതായി മലേഷ്യ അറിയിച്ചു. യാത്രക്കാരിലെ രണ്ടു പേരുടെ പാസ് പോര്‍ട്ടുകള്‍ വ്യാജമാണെന്ന കണ്ടെത്തല്‍ മലേഷ്യന്‍ വിമാനത്താവളങ്ങളിലെ സുരക്ഷ വീഴ്ചയെ കാണിക്കുന്നു.ഇവര്‍ രണ്ടു പേരും തായ് ട്രാവല്‍ എജെന്സിയില് നിന്നുമാണ് ടിക്കെറ്റ് എടുത്തിരിക്കുന്നത്.239 യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും എന്താണ് സംഭവിച്ചതെന്ന് ഇത് വരെയും കണ്ടെതിയിട്ടില്ല. വിമാനം അപകടത്തില്‍ പെട്ടതിന് നിരവധി കാരണങ്ങലാണ് പുറത്തു വരുന്നത്. ഒന്നുകില്‍ വലിയ യന്ത്ര തകരാറോ, പൈലറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായോ പിഴവോ ആകാമെന്ന് ഇന്റര്‍ പോള്‍ നിരീക്ഷിക്കുന്നു. ദുരന്തത്തില്‍ അകപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വ്യക്തമായ ഒരു വിവരവും ഇതു വരെ ലഭിച്ചിട്ടില്ല. പലപ്പോഴും അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ നല്കുവാന് പോലും അധികൃതര്‍ മടി കാണിക്കുന്നു. ഒരാളും വ്യാജ പാസ്സ്പോര്റ്റില് യാത്ര ചെയ്യുന്നില്ല എന്നാണ് ഇന്റര്‍ പോള്‍ പറയുന്നത്.