മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്ന് റിപ്പോര്‍ട്ടുകള്‍

ക്വാലാ ലംപൂര്‍ , 10 മാര്‍ച്ച്‌ (ഹി സ): ചൈനയിലേക്കുള്ള യാത്രാമധ്യേ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്ന് അന്വേഷകര്‍ അറിയിച്ചു. വിയറ്റ്നാം ആണ് അന്വേഷണം നടത്തുന്നത്. വിമാനത്തിന്റെ വാതിലിന്റെ ഒരു ഭാഗം കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ചൈന, മലേഷ്യ, ഫിലിപൈന്‍സ്, സിംഗപൂര്‍ എന്നീ രാജ്യങ്ങളുടെ നാവിക സേനകള്‍ ആണ് തിരച്ചില്‍ നടത്തുന്നത്. കൂടാതെ അമേരിക്കയ്ല്‍ നിന്നുള്ള എഫ് ബി ഐ യുടെ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബീജിങ്ങിലേക്കു പറന്ന വിമാനം, മലേഷ്യയുടെ കിഴക്കന്‍ തീരത്തിനും വിയട്നാമിന്റെ പശ്ചിമതീരതിനുമിടയില്‍ വച്ച് എയര്‍ട്രാഫിക് ബന്ധം നഷ്ടമാവുകയും തുടര്‍ന്ന് റഡാറില്‍ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തത്. 227 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Add a Comment

Your email address will not be published. Required fields are marked *