മാലദ്വീപ് നിവാസികള്‍ വിമാനം കണ്ടു എന്ന വാര്‍ത്ത മലേഷ്യ നിഷേധിച്ചു
മാലെ, 19 മാര്‍ച്ച് (ഹി സ): എം എച് 37൦ വിമാനം കണ്ടെന്ന മാലിദ്വീപിന്റെ പ്രഖ്യാപനം മലേഷ്യ നിഷേധിച്ചു . വിമാനം കാണാതായ ദിവസം ഒരു വിമാനം താഴ്ന്നു പറക്കുന്നത് കണ്ടു എന്നാ വാര്‍ത്തയാണ് മലേഷ്യ നിഷേധിച്ചതു .ഒറ്റപെട്ട ദ്വീപായ കുഡ ഹവാദു നിവാസികള്‍ രാവിലെ6.15നു വിമാനം കണ്ടു എന്നാണ് വെളിപെടുത്തല്‍.ഈ വാര്‍ത്ത തെറ്റാണു എന്ന് മലേഷ്യ അറിയിച്ചു. മാര്‍ച്ച് 8 ആണ് 239 ആളുകളുമായി മലേഷ്യന്‍ വിമാനം കാണാതായത്.