ലോകസഭാ തെരഞ്ഞെടുപ്പ്; ചാ ലക്കുടിയില്‍ ചാക്കോഅല്ല ഇന്നസെന്റാണ് താരം

താരത്തിളക്കമുള്ള മത്സരമാവും ഇക്കുറി ചാലക്കുടിയില്‍. തൃശൂര്‍ വിട്ടു ചാലക്കുടിയില്‍ ചേക്കേറിയ കോണ്‍ഗ്രസ്സിന്റെ പി സി ചാക്കോയെ നേരിടാന്‍ കച്ചമുറുക്കി മുന്നിട്ടുനില്‍ക്കുന്നത് ചലച്ചിത്ര ലോകത്തെ ഹാസ്യ സമ്രാട്ടായ സാക്ഷാല്‍ ഇന്നസെന്റ്.

 

ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുന്ന ഇന്നസെന്റിന് കോണ്‍ഗ്രസ്സിന്റെ കരുത്തനും പരിചയ സമ്പന്നനുമായ ചാക്കോയെ എത്രത്തോളം നേരിടാന്‍ കഴിയും എന്നതാണ് ചോദ്യം.

മണ്ഡല പുനര്‍നിര്‍ണയത്തോടെ 2008 ല്‍ മുകുന്ദപുരത്തിന്റെ പേര് ചാലക്കുടി എന്ന് മാറുമ്പോള്‍ ഇരിഞ്ഞാലക്കുട ഒഴികെ മുകുന്ദ പുറത്തുണ്ടായിരുന്ന  എല്ലാ നിയസഭാ മണ്ഡലങ്ങളും ചാലക്കുടിയില്‍ ചേര്‍ന്ന്.അതുകൊണ്ടുതന്നെ, പഴയ മുകുന്ദപുരത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രം അവലോകനം ചെയ്‌താല്‍ ഒരു കാര്യം തെളിഞ്ഞുവരും, ചാലക്കുടി കോണ്‍ഗ്രസ്‌ ആഭികുഖ്യമുള്ള ഒരു മണ്ടലംമാണ് എന്ന്. അതുകൊണ്ടാണല്ലോ കഴിഞ്ഞതവണ ധനപാലന്‍ അനായാസേന ഇവിടെനിന്നും ജയിച്ചു ലോകസഭയില്‍ എത്തിയത്.

1957 മുതല്‍ 2009 വരെ നടന്ന പതിനാലു പൊതു തെരഞ്ഞെടുപ്പുകളില്‍  കഴിഞ്ഞപ്പോള്‍ പതിനൊന്നു തവണയും യു ഡി എഫ് സ്ഥാനാര്തികലാണ് ഇവിടെ വിജയിച്ചത് . അതില്‍ പത്ത് തവണയും ജയിച്ചത്‌ കൊണ്ഗ്രെസ് ചിഹ്നത്തില്‍ മത്സരിച്ചവര്‍.

എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന്‌ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. കാരണം കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പി സി ചാക്കോയുടെ പ്രതിചായതന്നെ. ദാര്‍ഷ്ട്യവും,, ഓധത്യവും കൈമുതലായുള്ള ചക്കൊക്ക് വിനയം തികച്ചു അന്യമാണ് എന്ന് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പോലും പരസ്യമായി പറയുന്നു. പ്രവര്‍ത്തകര്‍ക്ക് അപ്രാപ്യനായ ചക്കൊക്കെതിരെ തൃശ്ശൂരിലെ പാര്‍ട്ടി നേതൃത്വം പരസ്യമായി പ്രതികരിച്ചതുകൊണ്ടാണല്ലോ കൂടുമാറി ചാലക്കുടിയില്‍ ചേക്കേറാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്.

ചാക്കോയുടെ പിടിവാശിമൂലം സ്വന്തം തട്ടകം ഒഴിഞ്ഞുപോകേണ്ടി വന്ന ധനപാലനും അണികളും തന്റെ വിജയത്തിനുവേണ്ടി കയ്യും മെയ്യും മറന്നു പ്രവര്‍ത്തിക്കും എന്ന് ചക്കൊക്കും ഉറപ്പുപോര. എന്നാല്‍ തൃശ്ശൂര്‍ മണ്ഡലത്തിലെപ്പോലെ ചാലക്കുടിയില്‍ തനിക്കെതിരെ അണികള്‍ തിരിയാന്‍ സാധ്യത കുറവാണ്എന്ന ഒരു പൊടി വിശ്വാസത്തിന്റെ ഉള്‍ബലത്തിലാണ് ചാക്കോ ഇവിടെ മത്സരിക്കുന്നത്

 

ഉന്നതങ്ങളില്‍ വിഹരിക്കുന്ന ചാക്കോയോട് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കുള്ള വിപ്രതിപത്തി മുതലാക്കാന്‍ ഇന്നസെന്റ് എന്നാ ജനപ്രിയ നടന് കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ കാര്യം കഷ്ടത്തിലായി. വരുത്താനായ ചക്കൊക്കെതിരെ നാട്ടുകാരന്‍ എന്ന വോട്ടര്‍മാരുടെ പരിഗണനയും ഇന്നസെന്റിന് അനുകൂലമയി ഇന്നുവരാം. കൂടാതെ തക്കംപോലെ ഇടതുപക്ഷത്തെ പിന്തുണച്ച പാരമ്പര്യവും ഈ മണ്ടലത്തിനു ഇല്ലാതില്ല.

ആദ്യ തെരഞ്ഞെടുപ്പില്‍ മുകുന്ദ പുരം വിജയിപ്പിച്ചത് അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ നാരായണന്‍ കുട്ടി മേനോന്നെയാണ്. ശേഷം തുടര്‍ച്ചയായ നാല് തെരഞ്ഞെടുപ്പുകളിലും കൊണ്ഗ്രെസ്സിനെ പിന്തുണച്ചു .1980 ല്‍ അട്ടിമറി വിജയം നേടി സി പി ഐ എം ലെ ഇ ബാലാനന്ദന്‍ മുകുന്ദപുരം കീഴടക്കി. 1984ല്‍ കേരള കൊണ്ഗ്രെസ്സിലെ കെ മോഹന്‍ ദാസും 1989 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ കൊണ്ഗ്രെസ് പ്രതിനിധികളും വിജയിച്ചു . ജനസമ്മതിയില്‍ ഏറെ മുന്നില്‍ നിന്ന സി പി ഐ എം നേതാവ് ലോനപ്പന്‍ നമ്പാടന്‍ 2004 ല്‍ തകര്‍പ്പന്‍ വിജയം നേടി . ചലക്കുടിയായി മണ്ഡലം പുനര്നിര്‍ണയം ചെയ്ത ശേഷം 2009 ല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി കെ പി ധനപാലന്‍ വിജയിച്ചു.

കൈപ്പമംഗലം , ചാലക്കുടി , കൊടുങ്ങല്ലൂര്‍ , പെരുമ്പാവൂര്‍ , അങ്കമാലി ,ആലുവ , കുന്നത് നാട് എന്നി ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട ചാലക്കുടിയില്‍ ഇക്കുറി 550669 പുരുഷന്മാരും 570464 സ്ത്രീകളുമാണ് വോട്ടര്‍പട്ടികയില്‍ ഉള്ളത്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയിലെ ഏഴു മണ്ഡലങ്ങളില്‍ മൂന്നിടങ്ങളില്‍ ഇടതു പക്ഷ സ്ഥാനാര്തികളും ഒരിടത്ത് ഇടതു പിന്തുണയോടെ ജെ ഡി എസ സ്ഥാനാര്തിയും മൂന്നിടങ്ങളില്‍ കൊണ്ഗ്രെസ് സ്ഥാനാര്തികളും ആണ്‍ വിജയിച്ചത് . ടി എന്‍ പ്രതാപനും , അന്‍വര്‍ സാദത്തും , വി പി സജീന്ദ്രനും കൊണ്ഗ്രെസ് ടിക്കറ്റിലും വി എസ സുനില്‍ കുമാറും ബി ഡി ദേവസ്സിയും ,സാജു പോളും ഇടതു ടിക്കറ്റിലും ജോസ് തെറ്റയില്‍ ഇടതു പിന്തുണയോടെ ജെ ഡി യു ടിക്കറ്റിലും നിയമസഭയില്‍ എത്തി .

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കെ പി ധനപാലന്‍ 71679 വോട്ടുകള്‍ക്കാണ് സി പി എം സ്ഥാനാര്‍ഥിയായ അഡ്വക്കേറ്റ് യു പി ജോസെഫിനെ പരാജയപ്പെടുത്തിയത് . ലോക്സഭയില്‍  100 ശതമാനം ഹാജറുള്ള കെ പി ധനപാലന്‍ 67 ചര്‍ച്ചകളില്‍ പങ്കെടുക്കുകയും 461 ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു..

2 ജി സ്പെക്ട്രം അഴിമതി അന്വേഷിച്ച സംയുക്ത പര്ലമെന്ററി സമിതിയുടെ അധ്യക്ഷനായിരുന്ന ചാക്കോയുടെ ലോക്സഭയിലെ പ്രകടനം ഒട്ടും  മികച്ചതായിരുന്നില്ല . പതിനഞ്ചാം ലോക്സഭയില്‍ 90 ശതമാനം ഹാജര്‍  ഉള്ള ചാക്കോ പങ്കെടുത്തത് വെറും 24 ചര്‍ച്ചകളില്‍ മാത്രമാണ് . സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ വെറും 28.

അവസരത്തിന് ഇണങ്ങാത്ത പ്രസ്താവനകലാണ് ചാക്കോയുടെ മറ്റൊരു പോരയ്മ്മ.കൊണ്ഗ്രെസ്സിനു കേരളത്തില്‍ അനുകൂല സാഹചര്യമല്ല എന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പ്രധാനമന്ത്രിയടക്കം പരാജയപ്പെട്ടു എന്നും ഉള്ള ചാക്കോയുടെ പ്രസ്താവനകള്‍ കോണ്‍ഗ്രസില്‍ അതൃപ്തി പരത്തിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചാല്‍ഇസതുപക്ഷ സ്വതന്ത്രന്‍ ഇന്നസെന്റിന് ലോട്ടറി ഉറപ്പ്.

(സുരേഷ്)

 

Add a Comment

Your email address will not be published. Required fields are marked *