ലോകസഭാ തെരഞ്ഞെടുപ്പ്: തൃശ്ശൂരില്‍ കോണ്‍ഗ്രസിന് കനത്ത വെല്ലുവിളി
ശാലിനി ടി എസ്
ലോക സഭാ തെരഞ്ഞെടുപ്പുകളില്‍ തക്കംപോലെ ഇടത്, വലതു മുന്നണികളെ പിന്തുണച്ച ചരിത്രമാണ്തൃശ്ശൂരിന്റെത്.1957 മുതല്‍ 2൦൦9 വരെ നടന്ന പതിനാലു ലോക സഭാ തെരഞ്ഞെടുപ്പുകളില്‍ എട്ടു തവണ സി പി ഐ ചിഹ്നത്തില്‍ മത്സരിച്ചവരും ആറു തവണ കൊണ്ഗ്രെസ് ചിഹ്നത്തില്‍ മത്സരിച്ചവരും വിജയിച്ചു. തുടര്‍ച്ചയായി പല തവണ ഒരേ പാര്‍ട്ടിയെയോ ഒരേ സ്ഥാനാര്‍ഥിയെയോ പിന്തുണച്ച ചരിത്രവും തൃശൂരിനുണ്ട്. അടുത്തടുത്ത് അഞ്ചു തെരഞ്ഞെടുപ്പുകളില്‍ സി പി ഐ യുടെ ആധിപത്യമായിരുന്നു തൃശൂരില്‍. 1984ല്‍ കൊണ്ഗ്രെസ്സിലെ ശക്തനായ നേതാവ് പി എ ആന്റണി അട്ടിമറി വിജയം നേടി . പിന്നീടങ്ങോട്ട് തുടര്‍ച്ചയായ മൂന്നു തെരഞ്ഞെടുപ്പുകളിലും തൃശൂരില്‍ കൊണ്ഗ്രെസ്സിന്റെ കൈയിലായി. .1996ല്‍ വീണ്ടും തൃശ്ശൂര്മണ്ഡലം സി പി ഐ ക്കൊപ്പം നിന്നു. അടുത്ത തെരഞ്ഞെടുപ്പിലും സി പി ഐ തന്നെ വിജയിച്ചു .1999 മുതല്‍ 2൦൦9 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് തൃശൂര്‍ ഒന്ന് മാറ്റിപ്പിടിച്ചത്. ഇടതു വലതു മുന്നണികളെ ഒന്നിടവിട്ട് മണ്ഡലം തെരഞ്ഞെടുത്തു.
സി ജനാര്ദ്ദനന് , സി കെ ചന്ദ്രപ്പന് എന്നിവര്‍ സി പി ഐ ചിഹ്നത്തിലും പി എ ആന്റണി , പി സി ചാക്കോ എന്നിവര്‍ കൊണ്ഗ്രെസ് ചിഹ്നത്തിലും മത്സരിച്ചു ലോക്സഭയില്‍ എത്തിയ പ്രമുഖര്‍ ആണ്. 2൦൦9 ലെ ലോക സഭാ തെരഞ്ഞെടുപ്പില്‍ കൊണ്ഗ്രെസ്സിലെ പി സി ചാക്കോ സി പി ഐ യുടെ സി എന്‍ ജയദേവനെ 25151 വോട്ടിന്റെ ഭുരിപക്ഷതിലാണ് പരാജയപ്പെടുത്തിയത്.
തൃശൂര്‍ , ഒല്ലൂര്‍, പുതുക്കാട് , ഗുരുവായൂര്‍ , ഇരിഞ്ഞാലക്കുട , മണലൂര്‍, നാട്ടിക , എന്നി ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള തൃശൂരില്‍ ഈ പ്രാവശ്യം 593758 പുരുഷന്മാരും 656877 സ്ത്രീകളും വോട്ടു രേഖപ്പെടുത്തും. 2011 ല്‍ നടന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ നാലിടത്ത് യു ഡി എഫ് സ്ഥാനാര്‍ഥികളും മൂന്നിടത്ത് എല്‍ ഡി എഫ് സ്ഥാനാര്തികളും വിജയിച്ചു .ഇരിഞ്ഞാലക്കുടയില്‍ നിന്ന് തോമസ് ഉണ്ണ്യാടനും, തൃശൂരില്‍ നിന്ന് തേറമ്പില്‍ രാമകൃഷ്ണനും കൊണ്ഗ്രെസ് ടിക്കറ്റില്‍ നിയമസഭയിലെത്തിയ പ്രമുഖര്‍ ആണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി സി ചാക്കോയോട് പരാജയപ്പെട്ട സി എന്‍ ജയദേവന് തന്നെയാണ് ഇത്തവണയും ഇടതു സ്ഥാനാര്‍ഥി.
ജില്ലയിലെ ബിജെപിയുടെ പ്രമുഖ നേതാവ് കെ പി ശ്രീശനും ഇക്കുറി രംഗത്തുണ്ട്. നിലവിലെ എം പി പി സി ചാക്കോയോട് മണ്ഡലം അതൃപ്തി രേഖപ്പെടുത്തുകയും കത്തോലിക്ക സഭവരെ അദ്ദേഹത്തിനെതിരെ തിരിയുകയും ചെയ്ത സാഹചര്യത്തില്‍ തൃശൂര്‍ മണ്ഡലം കെപി ധനപാലന് നല്കി കൊണ്ഗ്രെസ് ഒരു ഭാഗ്യ പരീക്ഷണം നടത്തുകയാണ്. സ്വന്തം മണ്ഡലമായ ചാലക്കുടി പിസി ചാക്കോയ്ക്ക് നല്‍കേണ്ടി വന്നത് ധനപാലന് നീരസം ഉണ്ടാക്കിയെങ്കിലും പിന്നീട് അദ്ദേഹം ഹൈക്കമാണ്ടിനു വഴങ്ങി .തൃശ്ശൂരറിനുവേണ്ടി വേണ്ടി പി സി ചാക്കോ കാര്യമായി ഒന്നും ചെയ്തില്ല എന്ന വാദം നിലനില്‍ക്കെ രണ്ടാമങ്കത്തിനിരങ്ങുന്ന സി എന്‍ ജയദേവന് അല്പം പ്രതീക്ഷക്കു വകയുണ്ട്. എന്നാല്‍ മണ്ഡലത്തില്‍ പുതുക്കാടും നാട്ടികയും മാത്രമാണ് ഇടതു ആഭിമുഖ്യമുള്ള നിയമസഭാ മണ്ഡലങ്ങള്‍ തൃശൂരും ഇരിഞ്ഞാലക്കുടയും കൊണ്ഗ്രെസ് ആഭിമുഖ്യതിലാനെന്നിരിക്കെ ബാക്കിയുള്ള മൂന്നു മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ തൃശൂരിലെ വിധി നിര്‍ണയത്തില്‍ കാര്യമായി സ്വാധീനിക്കും.
2 ജി അഴിമതി അന്വേഷിച്ച സംയുക്ത പര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനായിരുന്ന ചക്കൊയുഇടെ ലോക സഭയിലെ പ്രകടനം അത്ര മികച്ചതായിരുന്നു എന്ന് കണക്കാക്കുവാന്‍ തരമില്ല. പതിനഞ്ചാം ലോകസഭയില്‍ ചാക്കോയുടെ ഹാജര്‍ ശതമാനം 90 ആണ് എങ്കിലും പങ്കെടുത്തത് വെറും 24 ചര്‍ച്ചകളില്‍ മാത്രം. അതുപോലെ സഭയില്‍ ഉന്നയിച്ച ചോദ്യങ്ങളുടെ എണ്ണം വെറും 28. കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ശരാശരി 300 ചോദ്യങ്ങള്‍ സഭയില്‍ ചോദിച്ചിരുന്നു എന്ന് ഓര്‍ക്കുക. ഒറ്റ സ്വകാര്യ മെമ്പര്‍ ബില്ല് പോലും ചാക്കോ സഭയില്‍ അവതരിപ്പിച്ചതായി രേഖകളില്‍ കാണുന്നില്ല.
എം പി മാരുടെ പ്രാദേശിക വികസന നിധി വിനിയോഗിക്കുന്നതിലും ചാക്കോ പിന്നില്‍ തന്നെ. പ്രാദേശിക വികാസങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള തുക മുഴുവനും സ്വന്തം മണ്ഡലത്തില്‍ ചലവഴിക്കാന്‍ ചക്കൊക്ക് കഴിഞ്ഞില്ല. മണ്ഡലത്തിനു അര്‍ഹതപ്പെട്ട 19 കോടി യില്‍ 4.10 കോടി രൂപ ഇനിയും ചെലവഴിക്കാതെ ബാക്കിയാണ്.
എതിരാളികള്‍ ഈ കണക്കെല്ലാം നിരത്തി തന്നെ നേരിടാന്‍ ഒരുങ്ങും എന്നറിയാവുന്നതിനാല്‍ ആവണം, മണ്ഡലം മാറി മത്സരിക്കണം എന്ന് ചാക്കോ വാശി പിടിക്കുകയും ചാലക്കുടിയിലേക്ക് ചേക്കേറുകയുംചെയ്തത്.
(ശാലിനി/സുരേഷ്)