ലോക സഭ തെരഞ്ഞെടുപ്പ്: ഐ എന്‍ എല്‍ യോഗം അല്പ്പസമയതിനകം
കോഴിക്കോട് മാര്‍ച്ച് 15 (ഹി സ ): ലോക സഭ തെരഞ്ഞെടുപ്പു അവലോകനത്തിന്റെ ഭാഗമായി ഐ എന്‍ എല്‍ സംസ്ഥാന സെക്രറ്ററിയെട്റ്റ് അല്പസമയത്തിനകം ചേരും. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന. നേരത്തെ അഞ്ചു സീറ്റില്‍ മത്സരിക്കും എന്ന് ഐ എം എല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കടുത്ത തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ചു തെരഞ്ഞെടുപ്പില്‍ മത്സരികുന്നതില്‍ നിന്നും ഐ എന്‍ എല്‍ പിന്മാറിയെക്കും. ഇതുമായി ബന്ധപ്പെട്ടു സംസ്ഥാന കൌണ്‍സില്‍ അംഗങ്ങളുടെ തീരുമാനം തേടും. 20 വര്‍ഷമായി സി പി എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചാല്‍ വടകര, കാസര്‍ഗോഡ്, പൊന്നാനി മണ്ഡലങ്ങളില്‍ സി പി എമ്മിന്റെ നില പരുങ്ങലിലാകും. ആര് എം പി യും വിട്ടു നില്ക്കുന്ന സ്ഥിതിയ്ക്ക് സി പി എമ്മിന് ഐ എന്‍ എല്‍ പിന്തുണ അത്യാവശ്യമാണ്.