ലോകസഭാ തെരഞ്ഞെടുപ്പ്: പാലക്കാട്ട് ഇടത് ഒരു പണതൂക്കം മുന്നില്‍
ഇടതുപക്ഷത്തോട് അല്‍പ്പം ആഭിമുഖ്യമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് പാലക്കാട് എന്ന് പൊതുവേ കരുതപ്പെടുന്നു. ഇതിനു കാരണമുണ്ട്. 1957 മുതല്‍ 2009 വരെ നടന്ന പതിനാല് പൊതു തെരഞ്ഞെടുപ്പുകളില്‍ പത്തിലും പാലക്കാടിനെ പ്രതിനിധീകരിച്ചു ലോകസഭയില്‍ എത്തിയത് ഇടതുപക്ഷ അംഗങ്ങളാണ്. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളായ ഈ കെ നായനാര്‍, എ കെ ഗോപാലന് എന്നിവര്‍ പാലക്കാട്ടുനിന്നു ലോകസഭയില്‍ എത്തിയവരുടെ പട്ടികയില്‍ പെടുന്നു. 1996 മുതല്‍ 2004വരെ നടന്ന നാലു ലോക സഭാ തെരഞ്ഞെടുപ്പുകളില്‍ പലക്ക്ട്ടുനിന്നു തുടര്‍ച്ചയായി ലോകസഭയിലേക്ക് വിജയിച്ചത് സി പി എം ചിഹ്ന്നതില്‍ മത്സരിച്ച പി കെ കൃഷ്ണദാസ് ആയിരുന്നു. അതേ ചിഹ്ന്നതില്‍ മത്സരിച്ച എം ബി രാജേഷ് 2009 ല്‍ ഇവിടെനിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 1820 വോട്ടിന്റെ ഭൂരിപക്ഷത്തില്‍.
പട്ടാമ്പി, ഷോര്‍ണൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, കോങ്ങാട്, മലമ്പുഴ, പാലക്കാട് ഇങ്ങനെ 7നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട പാലക്കാട് ലോക സഭാ മണ്ഡലത്തില്‍ സമ്മതിദാനാവകാശം ഉള്ളവരുടെ എണ്ണം 1182904. ഇവരില്‍ സ്ത്രീകളാണ് കൂടുതല്‍, 609402. പുരുഷന്മാരുടെ സംഖ്യ 573502.
2011 ല്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളില്‍ മൂന്നില്‍ സിപിഎം സ്ഥാനാര്ഥികല് ജയിച്ചപ്പോള്‍ നാല് മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫിനെ പിന്തുണച്ചു. സി പി എം നേതാവ് വി എസ് അച്ചുതാനന്ദന് ജയിച്ചു നിയമസഭയില്‍ എത്തിയത് മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ്.
ലഭിച്ച വോട്ടുകളുടെ ശതമാനം പരിശോധിച്ചാല്‍ ഇടതുപക്ഷം നെല്ലിടക്ക് മുന്നിലാണ് എന്ന് കരുതേണ്ടി വരും. 2009ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനു 42.81 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് മുന്നണി 42.58 വോട്ടുകള്‍ നേടി ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നു. ഇരു സഖ്യങ്ങളും തമ്മിലുള്ള വ്യത്യാസം വെറും0.23ശടമാനതിന്റെ മാത്രം ആയിരുന്നു.