ലോകസഭ: കോഴിക്കോട്; ചിത്രം അവ്യക്തം
കോഴിക്കോട് കൊണ്ഗ്രെസ് നേതൃത്വം നല്കുന്ന ഐക്യ ജനാധിപത്യ മുന്നണിക്ക് മുന്‍ തൂക്കം ഉള്ള മണ്ഡലമാണ് . മണ്ഡലത്തിലെ മുസ്ലീം വോട്ടുകള്‍ എന്നും യു ഡി എഫിനെ തുണച്ചിട്ടുണ്ട് .. 1957 മുതല്‍ 2009 വരെ നടന്ന പതിനാലു പൊതു തെരഞ്ഞെടുപ്പുകളില്‍ എട്ടു തവണ കൊണ്ഗ്രെസ് ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്തികളും മൂന്നു തവണ മുസ്ലീം ലീഗ് ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്തികളും വിജയിച്ചു . രണ്ടു തവണ ജനതാ ദള്‍ എസും മണ്ഡലം പിടിച്ചു. ഒരേ ഒരു തവണ മാത്രമാണ് എല്‍ ഡി എഫ് കോഴിക്കോട് നിന്നും ലോക്സഭയില്‍ എത്തിയത് . മുസ്ലീം ലീഗിലെ പ്രമുഖ നേതാക്കളായ സി എച് മുഹമ്മദ് കൊയയും ഇബ്രാഹിം സുലൈമാന്‍ സേട്ടും കൊണ്ഗ്രെസ് നേതാവ് കെജി അടിയോടിയും മണ്ഡലത്തില്‍ നിന്ന് വിജയിച്ചവരുടെ പട്ടികയില്‍ പെടും . 2009 ലെ തരെഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച എം കെ രാഘവന് ആണ് ഏറ്റവും കുറവ് ഭൂരി പക്ഷത്തില്‍ ലോക്സഭയില്‍ എത്തിയ പ്രതിനിധി .. വെറും 838 വോട്ടുകള്‍ക്കാണ് അദ്ദേഹം സി പി ഐ യുടെ അഡ്വക്കേറ്റ് മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തിയത് . ഇരുകൂട്ടരും ഇഞ്ചോടിഞ്ച് പോരാടി. അവസാനം ചരിത്രം കാത്തു മണ്ഡലം യു ഡി എഫിനൊപ്പം നിന്നു. കരുത്തനായ സ്ഥാനാര്‍ഥിയെ യു ഡി എഫിന് നിര്‍ത്താതിരുന്നതും ഭൂരിപക്ഷം കുറച്ചു. 1957 ല്‍ കൊണ്ഗ്രെസ് ടിക്കറ്റില്‍ നിന്ന് ആദ്യമായി വിജയിച്ചത് കെ പി കുട്ടി കൃഷ്ണന് നായരാണ് . കൊണ്ഗ്രെസ് നേതാവ് കെ കരുണാകരന്റെ മകന് കെ മുരളീധരനാണ് ഏറ്റവും കൂടുതല്‍ തവണ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത് ; മൂന്നു തവണ . രണ്ടു തവണയും ജനതാദള്‍ എസ് മണ്ഡലം പിടിച്ചത് എം പി വീരേന്ദ്രകുമാറിന്റെ സ്വാധീനം കൊണ്ടാണ് . മാതൃഭുമിയുമായുള്ള കോഴിക്കോട്ടുകാരുടെ ആത്മബന്ധമാണ് അദ്ദേഹത്തെ രണ്ടു തവണ എം പി ആക്കിയത് . 1980 ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ കരുത്തനായ നേതാവ് ഇ കെ ഇമ്പിച്ചിബാവ കീഴ്വഴക്കം തിരുത്തിയത് തന്റെ നേതൃ പാടവം കൊണ്ടും സമുദായ വോട്ടുകൊണ്ടും ആണ് .
ബാലുശ്ശേരി , കൊടുവള്ളി , കോഴിക്കോട് നോര്‍ത്ത് , കോഴിക്കോട് സൌത്ത് , ബേപ്പൂര്‍ , കുന്നമംഗലം , എലത്തൂര്‍ എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള കോഴിക്കോട് കൂടുതല്‍ സമ്മതിദായകരും സ്ത്രീകളാണ് . ഇത്തവണ മൊത്തം .1,053,817 സമ്മതി ദായകര്‍ ഉള്ളതില്‍ 510,361പേര് പുരുഷന്മാരും 543,456 പേര് സ്ത്രീകളും ആണ് .
2011 ലെയും 2006 ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം ഇടതു പക്ഷത്തെ പിന്തുണച്ചു . 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, ബേപ്പൂര്‍, കുന്നമംഗലം , ബാലുശ്ശേരി , കോഴിക്കോട് നോര്‍ത്ത് എന്നി നാലു മണ്ഡലങ്ങളും ഇടതു പക്ഷത്തോടൊപ്പം നിന്നു. കൊടുവള്ളിയും കോഴിക്കോട് സൌത്തും മാത്രമാണ് യു ഡി എഫിന് ലഭിച്ചത് . എലത്തൂര്‍ മണ്ഡലത്തില്‍ എന്‍ സി പി വിജയിച്ചു . മന്ത്രി എം കെ മുനീര്‍ കോഴിക്കോട് സൌത്തില്‍ നിന്നും വിജയിച്ചു . ബേപ്പൂരില്‍ നിന്ന് മുന്‍ മന്ത്രി എളമരം കരീമും കുന്നമംഗലത്ത് നിന്ന് പി ടി എ രഹീമും കോഴിക്കോട് നോര്‍ത്തില്‍ നിന്ന് എ പ്രദീപ് കുമാറും ഇടതു ടിക്കറ്റില്‍ നിയമസഭയിലെത്തിയ പ്രമുഖര്‍ ആണ് .2009 ലെ തെരഞ്ഞെടുപ്പില്‍ കൊണ്ഗ്രെസ്സിനു342309വോട്ടുകളും സി പി ഐ ക്ക്341471വോട്ടും നല്കിയ മണ്ഡലം സ്വതന്ത്രര്‍ക്ക് നല്‍കിയത്20036വോട്ടുകള്‍ ആണ് . ബിജെപിക്ക്89718വോട്ടുകളും ബി എസ് പിക്ക്4044വോട്ടുകളും ലഭിച്ചു. ഇത്തവണ മണ്ഡലത്തില്‍ മത്സരം കനക്കും. കൊണ്ഗ്രെസ്സിലെ എം കെ രാഘവനും എല്‍ ഡി എഫിലെ വിജയരാഘവനും ആണ് കൊമ്പു കോര്‍ക്കുക . ഇടതു പക്ഷത്തിലെ കരുത്തനായ നേതാവാണ് വിജയരാഘവന് . കഴിഞ്ഞ വര്‍ഷം തലനാരിഴക്ക് രക്ഷപ്പെട്ട എം കെ രാഘവന് സിറ്റിംഗ് സീറ്റ് നില നിര്‍ത്താന്‍ അല്പം വിയര്‍ക്കേണ്ടി വരും