ലോക്‌സഭ തെരഞ്ഞെടുപ്പ്‌: റായ്‌ബറേലിയില്‍ മത്സരിക്കുന്നില്ല –ഷസിയ ഇല്മി

cc

ദില്ലി 12 മാര്‍ച്ച് (ഹി സ): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റായ്‌ബറേലിയില്‍ നിന്നും ജനവധി തേടുമെന്ന വാര്‍ത്തകള്‍ എഎപി നേതാവ്‌ ഷാസിയ ഇല്‍മി നിഷേധിച്ചു. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ഷാസിയ ഇല്‍മിയെ എഎപി രംഗത്തിറക്കിയേക്കുമെന്ന്‌സൂചന ഉണ്ടായിരുന്നു .ട്വിറ്ററിലൂടെയാണ്‌ താന്‍ റായ്‌ബറേലിയില്‍ മത്സരിക്കില്ലന്ന്‌ ഷാസിയ വ്യക്തമാക്കിയത്‌. ഇത്‌ സംബന്ധിച്ചു ഒരു തീരുമാനവും പാര്‍ട്ടി തലത്തില്‍ ഉണ്‌ടായിട്ടില്ലന്നും ഇല്‍മി വ്യക്തമാക്കി. എന്നാല്‍ എഎപി നേതാവായ കുമാര്‍ വിശ്വാസ്‌ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധിക്കെതിരെഅമേഠിയില്‍നിന്നും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌.ഇവിടെഇതിനോടകം തന്നെ സജീവമായി കഴിഞ്ഞ ബിശ്വാസ്‌ രാഹുലിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ്‌ ഉറച്ചു വിശ്വസിക്കുന്നത്‌. എന്നാല്‍അമേഠിയിലെജനങ്ങള്‍വര്‍ഷങ്ങളായി കൊണ്ഗ്രെസ്സിനെ കൈവിട്ടിട്ടില്ല

Add a Comment

Your email address will not be published. Required fields are marked *