നിയമം കയ്യില്‍ എടുക്കരുതെന്ന് ഡി വൈ എഫ് ഐ യോട് കെ സുധാകരന്
കണ്ണൂര്‍12 മാര്‍ച്ച് (ഹി സ): ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നിയമം കയ്യില്‍ എടുക്കരുതെന്ന്സുധാകരന് എംപി. കണ്ണൂരില്‍ എ.പി. അബ്ദുള്ളക്കുട്ടിയെ ഡിവൈഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുള്ളക്കുട്ടി കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ അദ്ദേഹത്തെ കോടതിയും പാര്‍ട്ടിയും ശിക്ഷിക്കും. കേസ് പോലീസ് അന്വേഷിക്കട്ടെയെന്നും സുധാകരന് അറിയിച്ചു. നിരവധി സിപിഎം നേതാക്കന്മാര്ക്കെതിരേയും പീഡനാരോപണങ്ങള്‍ വന്നിട്ടുണ്ട്.എന്നും സരിതയുടെ വാക്കുകള്‍ക്ക് ഇത്ര പ്രാധാന്യം കൊടുക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു .