ലാലുവിനെതിരായ കേസുകള്‍ : കോടതിക്ക് തീരുമാനിക്കാം – സോളിസിറ്റര്‍ ജനറല്‍

ദില്ലി 15 മാര്‍ച്ച് (ഹി സ): ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാല് പ്രസാദ് യാടവിനെതിരായ കേസുകളില്‍ തീരുമാനം കോടതിക്ക് കൈക്കൊള്ളാമെന്നു സോളിസിറ്റര്‍ ജനറലിന്റെ നിയമോപദേശം . കാലിത്തീറ്റ കുംഭകോണ കേസടക്കം നാലു കേസുകളില്‍ ലാലുവിനെ കുറ്റ വിമുക്തനാക്കണം എന്ന് കഴിഞ്ഞ ദിവസം സി ബി ഐ ഡയരക്ടര്‍ രഞ്ജിത്ത് സിംഗ് ആവശ്യപ്പെട്ടിരുന്നു . ജാര്‍ഖണ്ട്‌ ഹൈക്കോടതിയിലാണ് നിലവില്‍ കേസുകള്‍ ഉള്ളതു . മൂന്നു കേസുകളിലും ഒരുപോലെ തെളിവുകള്‍ ഒരു മനുഷ്യന്‍ സൃഷ്ട്ടിക്കുമെന്നു കരുതുന്നില്ല എന്ന് കോടതിയില്‍ രഞ്ജിത്ത് സിംഗ് അറിയിച്ചു .ഇക്കാര്യത്തില്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനും സി ബി ഐ ക്കും വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് സോളിസിറ്റര്‍ ജനറലിന് തീരുമാനം വിട്ടത് . രഞ്ജിത്ത് സിംഗിന് ഇക്കാര്യത്തില്‍ ഡി ഒ പി ഒ പി യാദവിന് പുറമേപട്ന മേഖലയിലെ പല സി ബി ഐ ഒഫ്ഫിസര്മാരുമായും നിലനില്‍ക്കുന്നുണ്ട് . മൂന്നു കേസിലും ലാലുവിനെതിരെ ഹാജരാക്കിയത് ഒരേ തെളിവുകള്‍ ആണെന്നും സിന്‍ഹ ചൂണ്ടിക്കാട്ടുന്നു .ഫെബ്രുവരി 26 നാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടത് .1995-96 കാലഘട്ടത്തില്‍ ദുംക ട്രഷറിയില്‍ നിന്ന് 3.13 കോടിരൂപ അനധികൃതമായി പിന്‍ വലിച്ചതും ദിയോഘര്‍ ട്രഷറിയില്‍ നിന്ന് 1990-94 കാലഘട്ടത്തില്‍ 84.53 രൂപ പിന്‍ വലിച്ചതും ചൈബാസാ ട്രഷറിയില്‍ നിന്ന് 1992-93 കാലഘട്ടത്തില്‍ 33.13 കോടി രൂപ പിന്‍ വലിച്ചതുമായ കേസുകള്‍ ആണ് റദ്ദ് ആക്കാന്‍ സിന്‍ഹ ആവശ്യപ്പെട്ടിരിക്കുന്നത് .

 

Add a Comment

Your email address will not be published. Required fields are marked *