ബജറ്റ് താന്‍ തന്നെ അവതരിപ്പിക്കുമെന്നു കെ എം മാണി

കഴിഞ്ഞ മൂന്ന് മാസമായി തന്നെ വേട്ടയാടുകയാണെന്നും ധനമന്ത്രി താനാണെങ്കിൽ ബഡ്ജറ്റ് താൻ തന്നെ അവതരിപ്പിക്കുമെന്നും മന്ത്രി കെ.എം. മാണി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതിന്റെ പേരിൽ ആരും പേടിപ്പിക്കാൻ വരണ്ട. ധനകാര്യമന്ത്രി ജീവിച്ചിരിക്കെ കൃഷിമന്ത്രിയോ ആരോഗ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ ബഡ്ജറ്റ് അവതരിപ്പിക്കുമോ?- ഇന്നലെ സെക്രട്ടേറിയറ്റിലെ തന്റെ ചേംബറിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മാണി ചോദിച്ചു.

ബഡ്ജറ്റിന്റെ പണിപ്പുരയിലാണ് താനെന്ന് പറഞ്ഞ മന്ത്രി, 13-ാമത് ബഡ്ജറ്റ് മാർച്ച് 13ന് അവതരിപ്പിക്കുന്ന താൻ 13 ഭാഗ്യനമ്പരായാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു. രാഹു നടുക്ക് നിൽക്കുമ്പോൾ ഇറങ്ങിപ്പോയ തനിക്ക് വിജയമേ ഉണ്ടായിട്ടുള്ളൂ. ഏഷണിയും കള്ളപ്രചാരണവും കൊണ്ട് തളർത്തണ്ട.

കഴിഞ്ഞ 85- 86 ദിവസമായി വേട്ടയാടുന്നു. ബാർകോഴ, അഴിമതിക്കാരൻ എന്നൊക്കെ പറഞ്ഞ് വേട്ടയാടുമ്പോൾഅതിന് വസ്തുത വേണ്ടേ. ഇപ്പോൾ നടക്കുന്നത് വ്യക്തിതേജോവധമാണ്. 2014 മാർച്ചിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്താണ് ബാർകോഴ ആരോപണമുണ്ടായതായി പറയുന്നത്. എട്ട് മാസം ഒരു തെളിവും കൊടുക്കാതിരുന്നു. ഇപ്പോൾ ഒരു ബാറുടമ പരസ്പരവിരുദ്ധമായി അവിശ്വസനീയമായ കെട്ടുകഥ പറയുന്നു. ആദ്യം 10 ലക്ഷം വാങ്ങിയെന്ന് പറഞ്ഞു. പറഞ്ഞ് പറഞ്ഞ് അത് 30 കോടിയായി. ഏറ്റവുമൊടുവിൽ എന്റെ വീട്ടിൽ പണമെണ്ണുന്ന യന്ത്രമുണ്ടെന്ന് വരെ പറഞ്ഞു. എന്റെ വീട് എപ്പോഴും തുറന്നുകിടക്കുന്ന വീടാണ്. അങ്ങനെ യന്ത്രമുണ്ടെങ്കിൽ കണ്ടുപിടിക്കാമല്ലോ.ബാർവിഷയത്തിൽ സുപ്രീംകോടതിയിൽ കേസുകളുള്ള സ്ഥിതിക്ക് അതേപ്പറ്റി നിയമവകുപ്പിന്റെ അഭിപ്രായം ആരായണമെന്ന് എക്സൈസ് കമ്മിഷണർ എഴുതിയതിന്റെ അടിസ്ഥാനത്തിലാണ് ഫയൽ നിയമവകുപ്പിലേക്ക് അയച്ചത്. അത് ഓഫീസിൽ വന്ന ദിവസം ഞാൻ ടൂറിലായിരുന്നു. അതുകാരണം പ്രൈവറ്റ് സെക്രട്ടറി അപ്പോൾതന്നെ നിയമസെക്രട്ടറിക്ക് ഫയൽ തിരിച്ചുനൽകി. നിയമസെക്രട്ടറി പരിശോധിച്ച് അഭിപ്രായം ഫയലിൽ രേഖപ്പെടുത്തി. എന്നെ അത് ഫോണിൽ വായിച്ച് കേൾപ്പിക്കുകയും ഞാൻ ഫോണിൽ അംഗീകാരം നൽകുകയുമായിരുന്നു. രേഖകൾ പരിശോധിച്ചാലത് ബോദ്ധ്യമാകും. എന്നും മാണി പറഞ്ഞു

Add a Comment

Your email address will not be published. Required fields are marked *