കേജരിവാളിനെതിരെ ദൃശ്യ മാധ്യമങ്ങളും
ദില്ലി, 14 മാര്‍ച്ച് (ഹി സ): ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാലിനെതിരെ ബ്രോഡ്കാസ്റ്റ് ഇലക്ട്രോണിക് അസോസിയേഷന് (ബി ഇ എ) രംഗത്ത്. മാധ്യമങ്ങള്‍, പ്രതെയ്കിച്ച് ടെലിവിഷന്‍ ചാനലുകള്‍ വന്‍ തുക വാങ്ങി ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ ഉയര്‍ത്തി കാട്ടുന്നതായി കഴിഞ്ഞ ദിവസം കെജരിവാള്‍ ആരോപിച്ചിരുന്നു. ആംമിത്താവിന്റെ ഈ പരസ്യ പ്രസ്താവനക്കെതിരെ ത്ഹെവ്ര പ്രതികരണവുമായി കോണ്‍ഗ്രസും ബി ജെ പിയും രംഗത്ത് വന്നതോടെ കെജരിവാള്‍ തന്റെ ആരോപണങ്ങളില്‍ നിന്ന് പിന്‍വാങ്ങി. എന്നാല്‍ മധ്യമങ്ങള്‍ ആം ആദ്മി പാര്‍ട്ടി നേതാവിന്റെ “നിരുത്തരവാദപരമായ” പ്രസ്താവനയെ ശക്തമായി നേരിടാന്‍ തന്നെ നിശ്ചയിച്ചിരിക്കയാണ്. വേണ്ടിവന്നാല്‍ നിയമപരമായിതന്നെ കേജരി വാളിനെതിരെ നീങ്ങാന്‍ ചില മാധ്യമങ്ങള്‍ തയ്യാറെടുക്കുന്നതായി അറിയുന്നു.
എന്നാല്‍ അപകടം മണത്തതിനെ തുടര്‍ന്നാവാം താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു വിവാദത്തില്‍ നിന്ന് തടിയൂരാന്‍ കേജരിവാള്‍ ഇപ്പോള്‍ ശ്രമിക്കുകയാണ്.