കേജരിവാളിനു പിന്നാലെ രാഹുലും
അഹമ്മദാബാദ് 11 മാര്‍ച്ച് (ഹി സ): ഗുജറാത്തിന്റെ വികസനം നേരിട്ടറിയാന്‍ കേജരിവാലിനു പിന്നാലെ രാഹുല്‍ ഗാന്ധിയും . കൊണ്ഗ്രെസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് “വികാസ് ഖോജ് യാത്ര”യുമായി ഗുജറാത്തില്‍ . തെരഞ്ഞെടുപ്പു പടിവാതില്ക്കല് നില്ക്കുമ്പോള് ഗുജറാത് വികസനം എന്നാ മോദിയുടെ വാദത്തില്‍ കഴമ്പില്ല എന്ന് കാണിക്കാന്‍ എതിര്‍പാര്‍ട്ടിക്കാര്‍ക്ക് ആവേശം. അടുത്തിടെ ഗുജറാത്തില്‍ ഈ പറയുന്ന തരം വികസനങ്ങള്‍ ഒന്നും ഇല്ലെന്നു വിവിധ നേതാക്കള്‍ പറഞ്ഞിരുന്നു . ഖേദ ജില്ലയിലെ ബാലാസിനോരില് അദ്ദേഹം റാലിയെ അഭിസംബോധന ചെയ്യും . പട്ടാടി മേഖലയില്‍ അദ്ദേഹം ഉപ്പ് തൊഴിലാളികളുമായി സംവദിക്കും . ഉച്ചക്ക് ഒരു മണിക്കാണ് ബലസിനോരിലെ റാലി