കേജരിവാലിനെതിരെ ഇലക്ഷന്‍ കമ്മീഷനു ബിജെപി പരാതി

അഹമ്മദാബാദ്,9 മാര്‍ച്ച് (ഹിസ): ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ ബിജെപിപ്രധാന മന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി ഇലക്ഷന്‍ കമ്മീഷനു പരാതി നല്‍കി.

അഹമ്മദാബാദില്‍ സംസാരിക്കുമ്പോള്‍ മോദി അസംബ്ലി ഇലക്ഷനില്‍ ജയിച്ചത് ശത്രുക്കളെ “വിലയ്ക്കു വാങ്ങിയൊ’’ “കൊന്നിട്ടോ’’ ആണെന്ന പ്രസ്ഥാവനക്കെതിരെയാണ് ബിജെപി കമ്മീഷനെ സമീപിച്ചത്.

ഇന്ത്യന്‍ ശിക്ഷ നിയമമാനുസരിച്ച് അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. “ഇത് പ്രാതിനിധ്യ നിയമത്തിന്റെയും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെയും ലംഘനമാണെന്ന്‌,’’ ഗുജറാത്ത് ബിജെപി ചീഫ് ആര്‍സി ഫാല്‍ദു പരാതിയില്‍ പറയുന്നു.

 

Add a Comment

Your email address will not be published. Required fields are marked *