കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പൂര്ണതൃപ്തിയില്ലെന്നു ആലഞ്ചേരി
കൊച്ചി, 11 മാര്‍ച്ച് (ഹി സ): കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപെട്ടു പുറത്തിറങ്ങിയ കരടു വിജ്ഞാപനത്തില്‍ പൂര്ണതൃപ്തിയില്ലെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പുറത്തിറങ്ങിയ കരടു വിജ്ഞാപനത്തില്‍ പശ്ചിമഘട്ടത്തിലെ ജനങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു യഥാര്‍ത്ഥത്തില്‍ ഒരു വിഷയത്തിന്റെ മാത്രം വിലയിരുത്തലല്ല എന്നും, സമരങ്ങളെ തെരഞ്ഞെടുപ്പു സമ്മര്‍ദ്ദങ്ങള്‍ക്കായി ഉപയോഗിക്കരുത് എന്നും ആലഞ്ചേരി പറഞ്ഞു.