കസ്തൂരി രംഗന്‍ : ഇന്ന് ചര്‍ച്ച

തിരുവന്തപുരം 5 മാര്‍ച്ച് (ഹിസ): കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓഫിസ് മെമ്മേറാണ്ടവും തുടര്‍നടപടികളും ചര്‍ച്ച ചെയ്യുന്നതിനായി കേരള കോണ്‍ഗ്രസ് (എം) ഇന്നു യോഗം ചേരും. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി, പി.ജെ. ജോസഫ്, പി.സി. ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
തിരഞ്ഞെടുപ്പു വിജ്ഞാപനത്തിനു മുന്‍പ് കരട് വിജ്ഞാപനം പുറത്തിറങ്ങിയില്ലെങ്കില്‍ രാജി വയ്ക്കുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കേരള കോണ്‍ഗ്രസിന്റെ നിലപാട് നിര്‍ണായകമാകും. ഇന്നലെ കോണ്‍ഗ്രസുമായി നടത്താനിരുന്ന തിരഞ്ഞെടുപ്പ് സീറ്റു ചര്‍ച്ചയില്‍ നിന്ന് കേരള കോണ്‍ഗ്രസ് പിന്മാറിയിരുന്നു. എന്നാല്‍ ഇടുക്കി സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പി.ജെ. ജോസഫ്, മാണിയെ അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിയതെന്നാണ് സൂചന.

Add a Comment

Your email address will not be published. Required fields are marked *