കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ കേരള കോണ്ഗ്രസ് പിരിച്ചുവിടുന്നതാണ് നല്ലതെന്നു പി.സി.ജോര്‍ജ്

മുവാറ്റുപുഴ, 10 മാര്‍ച്ച് (ഹി സ): കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ കേരള കോണ്ഗ്രസ് പിരിച്ചു വിടുന്നതാണ് നല്ലതെന്ന്  ചീഫ് വിപ്പ് പി.സി.ജോര്‍ജ്. റിപ്പോര്‍ട്ടിന്റെ കരടു വിജ്ഞാപനം ഇറങ്ങിയില്ലെങ്കില്‍ അതില്‍ വലിയ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്ഗ്രസ് (ജേക്കബ്) ജില്ല സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടക്കാനിരിക്കുന്ന ഉന്നതധികാര യോഗത്തില്‍ വിശദമായ ചര്‍ച്ച നടത്തി, കര്‍ഷക താല്പര്യം മുന്‍ നിര്‍ത്തിയുള്ള തീരുമാനം പാര്‍ട്ടി എടുക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *