കപില്‍ സിബല്‍ നിരുത്തരവാദിയായ മന്ത്രിയെന്നു കല്ല്യാന്‍ സിംഗ്

ss

ലക്‌നോ  10   മാര്‍ച്ച്‌  (ഹി സ):കപില്‍ സിബല്‍ നിരുത്തരവാദിയായ മന്ത്രിയെന്നു കല്ല്യാന്‍ സിംഗ്.ഗോഡ്സെ ആര്‍എസ്എസ്സില്‍ അംഗമായിരുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശമായിരുന്നു വിവാദത്തിന്റെ തുടക്കം. പ്രസ്തുത പ്രസ്താവനക്കെതിരെ ആര്‍എസ്എസ് നേതൃത്വം അപകീര്‍തിക്കെസുമായി മുന്നോട്ടു പോയിട്ടുണ്ട്  അതോടൊപ്പം തന്നെ ബിജെ പി നേതാവ് മുഖ്താര്‍ അബ്ബാസ്‌ നഖ്‌വി തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. രാഹുല്‍ തെരെഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദ്ക്കണം എന്നായിരുന്നു നഖ്‌വിയുടെ ആവശ്യം.

ഉടനെ കേന്ദ്ര മന്ത്രി കപില്‍ സിബല്‍, രാഹുലിന്റെ പ്രസ്താവന ശരിവെച്ചു കൊണ്ട് മുന്നോട്ടു വന്നു. ആര്‍എസ്എസ്സിലെ അംഗമായിരുന്നു ഗോഡ്സേ എന്ന് സിബല്‍ ആവര്‍ത്തിച്ചു. ഇതിനു മരുപടിയായാണ്‌ മുന്‍ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ കല്ല്യാന്‍ സിംഗ് രംഗത്ത്‌ വന്നത്. ഇത്തരം പ്രസ്താവന ചെയ്യുന്ന കപില്‍ സിബല്‍ നിരുത്തരവാദിയായ മന്ത്രിയാനെന്നയിരുന്നു കല്ല്യാന്‍ സിംഗിനെ മറുപടി.കല്ല്യാന്‍ സിംഗിനു സിബല്‍ കൊടുത്ത മറുപടി കൌതുകമുനര്ത്തി. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പുസ്തകത്തില്‍ പറയുന്ന കാര്യമാന്നു താന്‍ പറഞ്ഞതെന്ന് സിബല്‍പറഞ്ഞു. ഡോക്ടര്‍ ഹെഡഗെവാര്‍, ഗാനധിജി യെ വധിക്കാന്‍ ഗോട്സേയെ നിയോഗിച്ചു എന്നാണ് സിബല്‍ പറഞ്ഞത്. അതെ സമയം മോറാര്‍ജിയുടെ പുസ്തകത്തിന്റെ പേര്‍ അദേഹം പറഞ്ഞില്ല. കൂടാതെ, ആര്‍ എസ് എസ് സ്ഥാപകന്‍ ഡോക്ടര്‍ ഹെഡഗെവാര്‍ 1940 ജൂണ്‍ മാസത്തില്‍ അന്തരിച്ചിരുന്നു എന്നത് ചരിത്രം. ഗാന്ധിജിയുടെ അന്ത്യം 1948 ജനുവരിയിലായിരുന്നു. .

Add a Comment

Your email address will not be published. Required fields are marked *