കല്‍ക്കരി ഖനി സമരം ഒതുതീര്‍പ്പായി എന്ന്

ദില്ലി, 14 മാര്‍ച്ച് ( ഹി സാ ) : വേതനം കൂട്ടി നല്‍കുക, എന്നവശ്യപെട്ടു കല്‍ക്കരി ഖനി മേഖലയില്‍ നടന്നുവന്ന  സമരം ഒത്തു തീര്‍പ്പായതായി കൊള്മൈന്‍സ് ഒഫീസേര്സ് അസോസിയേഷന്‍ സെക്രടറി പി കെ സിംഗ് അറിയിച്ചു. സമരവുമായി ബന്ധപെട്ടു കൊല്മൈന്‍ ചെയര്‍മാനോട് നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതായി അദ്ദേഹം ഉറപ്പു നല്‍കിയതായി അറിയിച്ചു. വ്യാഴാച്ച മുതല്‍ ശനിയാഴ്ച്ച വരെയായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. ചെയര്‍മാന്‍ നല്‍കിയ ഉറപ്പില്‍ മാറ്റം വന്നാല്‍ ശക്തമായി വീണ്ടും സമരവുമായി മുന്നോട്ടു പോകുമെന്നും പി കെ സിംഗ് അറിയിച്ചു. എന്നാല്‍ ബോംബെ ഓഹരി വിപണിയില്‍ തകര്‍ച്ചയെ തുടര്‍ന്നാണ്‌ ചെയര്‍മാന്‍ ആവശ്യങ്ങള്‍ അനുവധിച്ചതെന്നാണ് സൂചന. രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദന കേന്ദ്രമാണിത്.

Add a Comment

Your email address will not be published. Required fields are marked *