ജോസ് തെറ്റയിലിനും പ്രചാരണ വിലക്ക്
കോട്ടയം മാര്‍ച്ച് 17 (ഹി സ): തെരഞ്ഞെടുപ്പു പ്രചാരണപ്രവര്‍ത്തനങ്ങളില്‍നിന്ന് എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയെ യു.ഡി.എഫ്. വിലക്കിയതിനു പിന്നാലെ ജോസ് തെറ്റയിലിനെ ഇടതുമുന്നണിയും വിലക്കി. പ്രചാരണത്തില്‍ പരസ്യമായി പങ്കെടുക്കേണ്ടതില്ലെന്നാണു തെറ്റയിലിനു നല്‍കിയിരിക്കുന്ന നിര്‍ദേശം.കോട്ടയത്തെ ജനതാദള്‍ (എസ്) സ്ഥാനാര്‍ഥി മാത്യു ടി. തോമസിന്റെ തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും പാര്‍ട്ടിയുടെ എം.എല്‍.എകൂടിയായ തെറ്റയിലിനു വിലക്കുണ്ട്. കോടതി വെറുതേവിട്ടെങ്കിലും ലൈംഗികപീഡനവിവാദത്തില്പെട്ട തെറ്റയില്‍ പ്രചാരണത്തിനിറങ്ങുന്നതു മുന്നണിയെ പ്രതിക്കൂട്ടിലാക്കുമെന്നാണ് ഇടതുനേതൃത്വത്തിന്റെ വിലയിരുത്തല്‍. സി.പി.എം. നേതൃത്വം ഇടപെട്ടാണു തെറ്റയിലിനെ വിലക്കിയതെന്നാണു സൂചന.
(സുജില/സുരേഷ്)