ജവഹര്‍ ബാലഭവനിലെ അവധിക്കാല ക്ലാസ്സുകള്‍ ഏപ്രില്‍ രണ്ടു മുതല്‍ ആരംഭിക്കും

തിരുവനന്തപുരം മാര്‍ച്ച് 14 (ഹി സ ): ജവഹര്‍ ബാലഭവനിലെ ഏപ്രില്‍ മെയ്‌ മാസ്സങ്ങളില്‍ നടക്കുന്ന അവധിക്കാല ക്ലാസ്സുകലിലെക്കുള്ള പ്രവേശനം ആരംഭിച്ചു.നാല് വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഇതില്‍ പ്രവേശനം നേടാം.ലൈറ്റ് മ്യൂസിക്,തബല,നാടോടി നൃത്തം,സിനിമാറ്റിക് ഡാന്‍സ്,മലയാളഭാഷാ പരിചയം,ക്രാഫ്റ്റ്,കളരിപ്പയറ്റ്,നാടകം,ചിത്രരചന,ശില്പനിര്‍മ്മാണം,യോഗ,റോളര്‍സ്‌കേറ്റിംഗ്,ശാസ്ത്രീയ സംഗീതം,ഹാര്‍മോണിയം,മൃദംഗം,ഭരതനാട്യം,എംബ്രോയിഡറി,വീണ,വയലിന്‍,മോഹിനിയാട്ടം,കീബോര്‍ഡ്,സ്‌പോക്കണ്‍ ഇംഗ്ലീഷ്,ഗിത്താര്‍,ഇലക്ട്രോണിക്‌സ്,എയ്‌റോ മോഡലിംഗ്,വ്യക്തിത്വവികസനം,കമ്പ്യൂട്ടര്‍ തുടങ്ങി26വിഷയങ്ങളാണ് ഈ അവധിക്കാല ക്ലാസുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്നഗരവും പരിസരപ്രദേശങ്ങളും ഉള്‍പ്പെടുത്തി വിപുലമായ വാഹന സൗകര്യം ലഭ്യമാണ്. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരുമായി മുഖാമുഖം പരിപാടികളും കുട്ടികള്‍ക്ക് വിജ്ഞാനവും കൗതുകവും ഉണര്‍ത്തുന്ന വിവിധ പരിപാടികളും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാലഭവന്‍’ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ :0471-2316477.

Add a Comment

Your email address will not be published. Required fields are marked *