Jagron Bharath Inaguration

കേരള സംസ്ഥാനയുവജന ക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പ് ജാഗരണ്‍ ഭാരത് ഇന്ന് (മെയ് എട്ട്) മുതല്‍ 12 വരെ തിരുവനന്തപുരം മാര്‍ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററില്‍ നടക്കും. 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കേരളത്തിലെ തിരഞ്ഞെടുത്ത പ്രതിനിധികളുമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.എ.വാഹിദ് എം.എല്‍.എ., പി.എസ്.സി. ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം നാല് മണിക്ക് രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും വിവിധ സംസ്ഥാന പ്രതിനിധികള്‍ അവരുടെ തനതുവേഷത്തില്‍ അണിനിരക്കുന്ന ഇന്റഗ്രേഷന്‍ വാക്ക് വി.ശിവന്‍കുട്ടി എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്യും. വൈകിട്ട് 5.30-ന് ഗാന്ധി പാര്‍ക്കില്‍ സാംസ്‌കാരിക സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍വ്വഹിക്കും. ഒമ്പതാം തീയതി വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിനിധികളുമായി നടത്തുന്ന മുഖാമുഖം മാര്‍ ഗ്രീഗോറിയോസ് റിന്യൂവല്‍ സെന്ററില്‍ നടക്കും. ചടങ്ങില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നും, രണ്ടും നാലും റാങ്ക് നേടിയ പ്രതിഭകളെ മുഖ്യമന്ത്രി ആദരിക്കും. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.കെ.മുനീര്‍ പ്രതിനിധികളുമായി സംവദിക്കും. 10-ാം തീയതി രാവിലെ എട്ട് മണിക്ക് കനകക്കുന്ന് കൊട്ടാരത്തിലെ ത്രിവര്‍ണ പതാകയ്ക്ക് കീഴില്‍ വിവിധ സംസ്ഥാന പ്രതിനിധികള്‍ അണിനിരക്കുന്ന നാഷണല്‍ ഫ്‌ളാഗ് സല്യൂട്ട്, പ്രതിജ്ഞ, ദേശീയഗാനാലാപനം എന്നിവ നടക്കും. 12-ാം തീയതി 11 മണിക്ക് കേന്ദ്രമാനവവിഭവശേഷി വകുപ്പ് സഹമന്ത്രി ഡോ.ശശിതരൂര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

Share Your Views

comments

Leave a Reply

Your email address will not be published. Required fields are marked *