ജഗതി ശ്രീകുമാറിനു കാറപകടത്തില്‍ പരുക്കേറ്റിട്ട് രണ്ടുവര്‍ഷം

തിരുവനന്തപുരം 10 മാര്‍ച്ച് (ഹി സ): മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാറിന് കാറപകടത്തില്‍ പരിക്കുപറ്റിയിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു. ഇടവേളയ്ക്കു ശേഷം ജഗതി സിനിമയിലേക്ക് തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. അര്‍ദ്ധ വിരാമവും ശബ്ദ ഭംഗവും വന്ന കുറേ കഥാപാത്രങ്ങള്‍. പ്രിയപ്പെട്ടവരുടെ സ്‌നേഹ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ സിനിമയില്ലാത്ത രണ്ടു വര്‍ഷക്കാലം. ജഗതി ശ്രീകുമാറിന്റെ മനസില്‍ ഒരു കടല്‍ ഇരമ്പുന്നുണ്ടാവണം.
കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടും വെല്ലൂരുമായുള്ള ദീര്‍ഘകാലത്തെ ചികിത്സ. ഇപ്പോള്‍ തിരുവനന്തപുരത്ത് പേയാട്ടെ വീട്ടിലാണ് ജഗതി. സ്‌നേഹ പരിലാളനങ്ങളുമായി കുടുംബവും സഹപ്രവര്‍ത്തകരും കൂടെയുണ്ട്. വൈവിധ്യപൂര്‍ണവായ എത്രയെത്ര കഥാപാത്രങ്ങള്‍. ഓരോ സിനിമയിലും രൂപത്തിലും ഭാവത്തിലും പുതീയ ജഗതിയെ ആസ്വാദകര്‍ കണ്ടു. വെള്ളിത്തിരയില്‍ ഇതുവരെ ആയിരത്തി ഇരുന്നൂറോളം വേഷങ്ങള്‍. കുറെയധികം കഥാപാത്രങ്ങള്‍ ജഗതിയുടെ വരവും കാത്ത് എഴുത്തുകാരുടെയും സംവിധായകരുടെയും മനസില്‍ ഉറങ്ങുകയാവും. മലയാള സിനിമയില്‍ അമ്പിളി തെളിയുന്നതും കാത്തിരിക്കുകയാണ് ആസ്വാദക സമൂഹം.

Add a Comment

Your email address will not be published. Required fields are marked *