ഐ പി എല്‍ വേദി മാറ്റത്തിനെ സ്വാഗതം ചെയ്തു ഐ സി സി

ദുബായ്, 13 മാര്‍ച്ച് ( ഹി സാ ) : ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കുള്ള വേദികളില്‍ മാറ്റം വരുത്തിയതിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്തു അന്താരാഷ്‌ട്ര ക്രിക്കറ്റ് കൌണ്‍സില്‍. ഇന്നലെയാണ് ബി സി സി ഐ ലോകസഭാ തിരഞ്ഞെടുപ്പ് മൂലം വേദികളില്‍ മാറ്റം വരുത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ യു എ ഇ യില്‍ നടക്കുന്നത് ഇവിടുത്തുകാര്‍ക്ക് മറക്കാനാവാത്തൊരു കാലമായിരിക്കുമെന്നും, ഈ തീരുമാനം ഇവിടത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് നല്ലൊരു വാര്ത്തയാനെന്നും ഐ സി സി യുടെ പത്ര കുറിപ്പില്‍ ഐ സി സി ചീഫ് എക്സികുടിവ് ഡേവിഡ് റിച്ചാര്‍ഡ്‌ പറഞ്ഞു. യു എ ഇ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിലായാണ് ഐ പി എല്‍ മത്സരങ്ങള്‍ നടക്കുക എന്ന് ഇന്നലെ ബി സി സി ഐ വ്യക്തമാക്കിയിരുന്നു.

Add a Comment

Your email address will not be published. Required fields are marked *