ഐ എന്‍ എസ് കൊല്‍കത്ത : അന്വേഷണത്തിന് നാവിക സേന ഉത്തരവിട്ടു

മുംബൈ 8 മാര്‍ച്ച് (ഹി സ): ഐ എന്‍ എസ് കൊല്കത്തയില്‍  ഒരു നാവിക ഉദ്യോഗസ്ഥന്‍ മരിച്ച സംഭവത്തില്‍ നാവിക സേന വിശദമായ അന്വേഷനതിനു ഉത്തരവിട്ടു. ഇന്നലെയായിരുന്നു ഗ്യാസ് ചോര്ന്നു അപകടം ഉണ്ടായത്  . മാസഗോന്‍ ടോക്കില്‍ നിര്‍മാണതിലിരുന്ന കപ്പലിലാണ് അപകടo നടന്നത് . വിഷ വാതകം ശ്വസിച്ചു കമാണ്ടര്‍ കുന്ടല്‍ വാധ്വ ആണ് മരിച്ചത് . വിഷവാതകം ശ്വസിച്ചു മറ്റു രണ്ടു നാവിക ഉദ്യോഗസ്ഥര്‍ ആശുപത്രിയിലാണ് . നാവിക സേനയില്‍ അടുത്തിടെ ഉണ്ടാകുന്ന നാലാമത്തെ അപകടമാണ് ഇത് . ഐ എന്‍ എസ് സിന്ധു രക്ഷക്ക് അപകടത്തില്‍ പെട്ട് 18 പേര്‍ കഴിഞ്ഞ വര്ഷം കൊല്ലപ്പെട്ടിരുന്നു . കഴിഞ്ഞമാസം ഐ എന്‍ എസ് സിന്ധു രത്നയില്‍ പൊട്ടിത്തെറി ഉണ്ടായി രണ്ടു നാവിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. അധികം വൈകാതെ ഐ എന്‍ എസ് കലിംഗയില്‍ തീപിടിച്ചു മൂന്നു പേര്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായി . ഇന്ത്യന്‍ നാവിക സേനയുടെ സുരക്ഷ ചോദ്യ ചിഹ്നമാവുകയാണ് ഇവിടെ .

Add a Comment

Your email address will not be published. Required fields are marked *