ഇന്നസെന്റ് പരീക്ഷണ വസ്തു: മഞ്ഞളാംകുഴിഅലി
തിരുവനന്തപുരം 9 മാര്‍ച്ച്: ചാലക്കുടിയിലെ സിപിഎം സ്ഥാനാര്‍ഥിയായി ഇന്നസെന്റ് സിപിഎമ്മിന്റെ പരീക്ഷണ വസ്തുവാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. തന്റെ ഫെയ്ബുക്കില്‍ പോാസ്റ്റിലൂടെയാണ് സിപിഎം നിലപാടിനെ പരിഹസിച്ച് അലി രംഗത്ത് വന്നത്. ജനം കൈവിട്ട പാര്‍ട്ടിയെ അവരിലേക്ക് അടുപ്പിക്കാനുള്ള പരീക്ഷണ ഉപകരണം മാത്രമാണ് ഇന്നസെന്റ്. ജനാധിപത്യത്തിന്റെ മുന്നില്‍ നിര്‍ത്തി മല്‍സരത്തിനിറക്കാന്‍ മുഖശ്രീയുള്ളവര് സിപിഎമ്മില്‍ ഇല്ലാതായിരിക്കുന്നു. ആശയപരമായ പാപ്പരത്തം പാര്‍ട്ടിയുടെ നയമായി മാറി. ഇന്നസെന്റിനെ ആരാണ് സിപിഎം സ്വതന്ത്രനായി മല്‍സരിക്കാന്‍ പ്രേരിപ്പത് എന്ന് അറിയില്ല. ആരായാലും സിനിമാ കൊട്ടകകളെ ആര്ത്തുചിരിപ്പിച്ച ഇന്നസെന്റിന് ഈ വേഷം ശരിയാവുമെന്ന അഭിപ്രയം എനിക്കില്ലെന്നും അലി തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
സിനിമയില്‍ ഹാസ്യം കാണിച്ചാല്‍ ജനം ഇഷ്ടപ്പെടും. കയ്യടിക്കുകയും ചിരിക്കുകയും ചെയ്യും. എന്നാല്‍ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ടെന്നും അലി ഇന്നസെന്റിന് മുന്നറിയിപ്പ് നല്കുന്നു. ടിപി ചന്ദ്രശേഖരന് വധത്തെയും കൊലപാതകികളെ സഹായിച്ച സിപിഎം നിലപാടിനെതിരെ പരിഹാസവും പോസ്റ്റിലുണ്ട്. ടിപി ചന്ദ്രശേഖരനെപ്പോലെ ഒരുപാടുപേരുടെ രക്തം പുര കൈകള്‍ക്ക് ശക്തിപകരാനാണ് സിപിഎം ശ്രമിച്ചത്. കോടതി കൊലക്കുറ്റം ചുമത്തിയവരെ ആദരിക്കുകയുമാണ് സിപിഎം ചെയ്തതെന്നും അലി ആരോപിക്കുന്നു. ജനം സിപിഎമ്മിനെ തള്ളികളഞ്ഞു. സിപിഎം ജനത്തെയും തള്ളിയവരാണ്. അവരണിയിച്ച രക്തഹാരം അലങ്കാരമാവില്ലെന്നും അലി ഇന്നസെന്റിനെ ഓര്‍മിപ്പിക്കുന്നുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തില്‍ സിനിമയ്ക്ക് അത്രയൊന്നും സ്വാധീനമില്ല.
പ്രേംനസീറും മുരളിയുമൊക്കെ രാഷ്ട്രീയത്തില്‍ നില നില്ക്കാനാവാതെ പോയവരാണ്. സിനിമയൊക്കെ ആളുകള്‍ കാണും. നല്ല അഭിപ്രായവും പറയും. എന്നാല്‍ വോട്ടിനെത്തുമ്പോള്‍ രാഷ്ട്രീയം നോക്കും. പത്തനംതിട്ടയില്‍ പീലിപ്പോസ് തോമസും പൊന്നാനിയില്‍ അബ്ദുറഹിമാനും സിപിഎമ്മിന്റെ ഗതികേടിന്റെ അടയാളങ്ങളാണെന്നും അലി തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോള്‍ കൊടിസുനിയും കിര്മ്മാണിമനോജുമെല്ലാം പിറകയില്ലെന്ന് ഉറപ്പുവരുത്തണമെന്നും അലി ഇന്നസെന്റിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിരവധി സിനിമകളുടെ നിര്‍മ്മാതാവുകൂടിയാണ് മഞ്ഞളാംകുഴി അലി.