ഇന്ത്യന്‍ സുരക്ഷ തുലാസില്‍ ?
ദില്ലി 12 മാര്‍ച്ച് (ഹി സ): തുടര്‍ച്ചയായി ഇന്ത്യന്‍ സൈന്യം നേരിടുന്ന സുരക്ഷാ ഭീഷണികള്‍ അനുദിനം വര്‍ധിക്കുകയാണ് . ഒന്നര മാസത്തിനിടെ കര – നാവിക സേനകളില്‍ ഉണ്ടായ അപകടങ്ങള്‍ കാരണം സുരക്ഷ ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ് . ഇന്നലെ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടു . ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മാവോയിസ്റ്റ് ആക്രമണം ശക്തമായെക്കും എന്ന സൂചന ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ ആഴ്ച ഒരു ഐ ബി ഉദ്യോഗസ്ഥന് മാധ്യമ പ്രവര്‍ത്തകരോട് അറിയിച്ചിരുന്നു . മൂന്നു വര്‍ഷത്തിനു ശേഷം മാവോയിസ്റ്റുകള്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ നടന്നത് . വടക്കേ ഇന്ത്യയിലെ കാടുകളിലും മാവോയിസ്റ്കള്‍ കുപ്രസിദ്ധി ആര്‍ജിച്ച സ്ഥലങ്ങളിലും തിരച്ചില്‍ ശക്തമാക്കിയിരുന്നു . കേരളത്തിലെ വയനാട്, നിലമ്പൂര്‍ വന മേഖലകളിലും മാവോയിസ്റ്റ് ഭീഷണി നില നില്‍ക്കുന്നുണ്ട്. ഇവിടെയും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട് .
മാവോയിസ്റ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു രാജി വക്കാന്‍ തയാറല്ല എന്നാണു ഛത്തിസ്ഘര് മുഖ്യമന്ത്രി രമന് സിംഗിന്റെ നിലപാട് . “നക്സലിസം രാജ്യത്തിന് ഭീഷണിയാണ് എന്നാല്‍ മാവോയിസ്റ്റ് ആക്രമണം രാഷ്ട്രീയ കാഴ്ചപ്പാടില്‍ എടുക്കരുത് എന്നാണു” രമന് സിംഗ് പറയുന്നത് . 200 ഓളം മാവോയിസ്റ്റുകളാണ് ഇന്നലെ 50 ഓളം ഇന്ത്യന്‍ സുരക്ഷ സൈനികര്‍ക്ക് നേരെ ഗറില്ലാ ആക്രമണം നടത്തിയത് . സുഖമാ ജില്ല നേരത്തെയും മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയിട്ടുണ്ട് . മാവോയിസ്റ്റുകള്‍ എ കെ 47 അടക്കമുള്ള ആയുധങ്ങളാണ് സൈനികര്ക്കെ നേരെ പ്രയോഗിച്ചത് . ആക്രമണത്തിന് ശേഷം ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ശിണ്ടേ മാവോയിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്കി .
നക്സല്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഇതിനെ വളരെ ഗൌരവമായി കാണുന്നു എന്നും അദ്ദേഹം പറഞ്ഞു . ആരുടെ പിഴവാണ് ഇതിനു പിന്നില്‍ എന്ന് തനിക്കു പെട്ടന്നു പറയാനാകില്ല എന്നും ശിണ്ടേ കൂട്ടിച്ചേര്‍ത്തു .സുഖമാ ജില്ലയിലെ ഇതേ സ്ഥലത്ത് മുന്‍പ് നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു സംസ്ഥാന കൊണ്ഗ്രെസ് നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു . കൊണ്ഗ്രെസ് സംസ്ഥാന പ്രസിഡന്റ് നന്ദ കുമാര്‍ പട്ടേല്‍ , അദ്ദേഹത്തിന്റെ മകന് ദിനേശ് , മുന്‍ എം എല്‍ എ ഉദയ് മുദലിയാര്‍ എന്നിവരാണ് കഴിഞ്ഞ വര്‍ഷം മേയ് യില്‍ തല്‍ക്ഷണം കൊല്ലപ്പെട്ടത്. മുന്‍ കേന്ദ്ര മന്ത്രി വിദ്യാ ചാരന് ശുക്ലക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് അദ്ദേഹം മരിക്കുകയും ചെയ്തു . അന്ന് മാവോയിസ്റ്റുകള്‍ 27 സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുകയും ചെയ്തിരുന്നു .
ഇന്നലെ 20 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സിവിലിയനും കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ . മാവോയിസ്റ്റ് താവളതിനടുത്തുകൂടി നടന്നു പോവുകയായിരുന്ന സൈനികര്‍ക്ക് നേരെ ബോംബും തോക്കും പ്രയോഗിക്കുകയായിരുന്നു . ഇത്തരം ആക്രമണങ്ങള്‍ അടിച്ചമര്ത്തണo എന്ന് ഇന്നലെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു . ഒഡീഷയില്‍ നിനുള്ള മാവോയിസ്റ്റുകള്‍ ആണ് ആക്രമണം നടത്തിയതെന്ന് പ്രാഥമിക നിഗമനം . ഛത്തിസ് ഘരിന്റെ ഉള്‍പ്രദേശങ്ങളില്‍ പ്രത്യകിച്ചും വന മേഖലകളും ദരിദ്ര ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളും 1980 മുതല്‍ മാവോയിസ്റ്റു ശക്തികേന്ദ്രമാണ് . സി പി ഐ മാവോയിസ്റ്റുള്‍ക്കും ഈ മേഖലയില്‍ സ്വാധീനം ഉണ്ട് . അടുത്തിടെ ഇന്ത്യന്‍ നാവിക സേനയില്‍ ഉണ്ടായ തുടര്‍ച്ചയായ അപകടങ്ങളും രാജ്യത്തിന്റെ സുരക്ഷാ ഭീഷണി ഉയര്‍ത്തി .
ഐ എന്‍ എസ് സിന്ധു രത്നയില്‍ പൊട്ടിത്തെറി ഉണ്ടായി രണ്ടു സൈനികര്‍ മരിച്ചു. 7 ഓളം പേര് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് . ഐ എന്‍ എസ് കലിംഗയിലും ഐ എന്‍ എസ് കൊല്‍ക്കത്തയിലും ഉണ്ടായ സുരക്ഷാ പാളിച്ചകളില്‍ 6 ഓളം പേര് പരിക്കേറ്റു ചികിത്സയില്‍ കഴിയുകയാണ് . അതിനു മുന്‍പ് ഐ എന്‍ എസ് സിന്ധു രക്ഷക് അപകടത്തില്‍ പെട്ട് 18 പേരും കൊല്ലപ്പെട്ടിരുന്നു . നിരന്തരമായ അപകടങ്ങുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തു നാവിക സേനാ മേധാവി അഡമിരല് ഡി കെ ജോഷി രാജി വച്ചു . എന്നാല്‍ ഇന്നലെ നടന്ന ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും പരസ്പരം കുറ്റപ്പെടുത്തുകയാണ് ഉണ്ടായത് . രാജ്യരക്ഷാ മന്ത്രിക്കു പിന്നാലെ ആഭ്യന്തര മന്ത്രിക്കും തലവേദന സൃഷ്ട്ടിക്കുകയാണ് നിരന്തരമായ സുരക്ഷാ വീഴ്ചകള്‍ .