ഇന്ത്യന്‍ ക്രിക്കറ്റ് താരം അവാനയെ പോലീസ് മര്‍ദ്ദിച്ചു
നോയിഡ, 8 മാര്‍ച്ച് ( ഹി സാ ) : ഇന്ത്യന്‍ ക്രിക്കറ്റ് താരം അവാനക്ക് നോയിഡ പോലീസിന്റെ മര്‍ദ്ദനം. കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു.ദില്ലിയിലെ നോയിഡയിലെ ഗ്രേറ്റ് ഇന്ത്യാ പാലസിന് മുമ്പിലാണ് സംഭവം. സംഭവവുമായി ബന്ധപെട്ടു ദില്ലി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ ഭഗത് സിംഗ് യാദവിനെ സസ്പെന്റ് ചെയ്തു. വീട്ടില്‍ നിന്ന് വന്ന ഒരു ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്യാനായി കാര്‍ റോഡ് സൈഡില്‍ നിര്‍ത്തിയപ്പോള്‍ വാഹനം മാറ്റണമെന്നവശ്യപെട്ടു പോലീസ് എത്തുകയും ഫോണ്‍ വിളിച്ചു കഴിഞ്ഞിട്ട് മാറ്റിയിടാം എന്ന് പറഞ്ഞു എങ്കിലും വാഹനം മാറ്റിയില്ലെങ്കില്‍ പിഴ അടക്കേണ്ടി വരുമെന്ന് കോണ്‍സ്റ്റബിള്‍ പറഞ്ഞു, തുടര്‍ന്ന് വാഹനത്തില്‍ കയറിയപ്പോള്‍ ആണ് കഴുത്തിനു മര്‍ദ്ദിച്ചതെന്നു ആവാന പറഞ്ഞു. എന്നാല്‍ പോലീസിനു പരാതി കൊടുത്തിട്ടില്ല.