ഇന്ത്യക്ക് ഒരു നിരീക്ഷകനെ അല്ല ഭരണാധികാരിയെ ആണ് വേണ്ടത് – രാഹുല്‍ ഗാന്ധി
ഗുജറാത്ത് 11 മാര്‍ച്ച് (ഹി സ): ഇന്ത്യക്ക് ഒരു നിരീക്ഷകനെ അല്ല ഭരണാധികാരിയെ ആണ് വേണ്ടത്ബിജെപി അധികാരത്തിലേറിയാല്‍ സാധുക്കള്‍ക്ക് യാതൊരു ഗുണവും ഉണ്ടാകില്ല എന്ന് കൊണ്ഗ്രെസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . ഗുജറാത്തില്‍ തെരഞ്ഞെടുപ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം . സര്‍ദാര്‍ പട്ടേലിന്റെയുംഗാന്ധിജിയുടെയും പ്രതിമകള്‍ ഉണ്ടാക്കുക മാത്രമാണ് ഗുജറാത് ചെയ്തതു അവരുടെ തത്വ ശാസ്ത്രങ്ങള്‍ വായിക്കാനും പിന്തുടരാനും ശ്രമിച്ചില്ല . മോദി പറയുന്നത് കൊണ്ഗ്രെസ്സിനെ അവസാനിപ്പിക്കണം എന്നാണു എന്നാല്‍ പട്ടേലും ഗാന്ധിജിയും പടുത്തുയര്‍ത്തിയ പാര്‍ട്ടിയാണ് കൊണ്ഗ്രെസ്. തങ്ങള്‍ വ്യക്തി വികസനമല്ല രാജ്യത്തിന്റെ വികസനമാണ് കാംക്ഷിക്കുന്നത് . മോദി അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ മണ്ണ് കോര്പരെട്ടു മാഫിയകള്‍ കൊണ്ട് പോകും . ബിജെപിക്ക് വ്യക്തമായ ഒരു തത്വശാസ്ത്രമില്ല ; പകരം വിട്വേഷമുണ്ട് . ഗുജറാത് തിളങ്ങുന്നത് വ്യവസായ പ്രമുഖന്മാരാലാണ് . പാവപ്പെട്ടവരെ ഇവിടെ ശ്രദ്ധിക്കുന്നില്ല . ഇന്ത്യക്ക് ദാരിദ്ര്യം കൊണ്ട് തിളങ്ങാനാകില്ല . പാവപ്പെട്ടവരെ ഉയര്‍ത്തുകയും അവര്‍ക്ക് തൊഴില്‍ നല്‍കുകയും വേണം . ഇന്ത്യയില്‍ രണ്ട തരാം രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉണ്ട് ഒരു കൂട്ടര് ജനങ്ങള്‍ക്ക് ബുദ്ധിയുണ്ടെന്ന് ചിന്തിക്കുകയും അവരില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യും മറ്റു ചിലര്‍ ഹിട്ലരെ പോലെയാണ് .തങ്ങളാണ് ശരിയെന്നു എല്ലായ്പോഴും ചിന്തിക്കുന്നു അങ്ങനെയുള്ളവര്‍ ആരാജകവാദികള് ആണ് –രാഹുല്‍ പറഞ്ഞു .