കലഹങ്ങള്ക്ക് ചരിത്രം കുറിച്ച പതിനഞ്ചാം ലോകസഭ

സഭക്കുള്ളിലെ കലഹങ്ങള്‍ക്ക് പതിനഞ്ചാം ലോകസഭാ ചരിത്രം തന്നെ സൃഷ്ടിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടയില്‍ ഏറ്റവും കുറവ് സഭാനടപടികള്‍ നടന്നത് ഇക്കഴിഞ്ഞ ലോക സഭയിലാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ സഭയുടെ പ്രവര്‍ത്തനം തികച്ചും നിരാശാജനകമയിരുന്നു എന്ന് കണക്കുകള്‍ പറയുന്നു. അംഗങ്ങളുടെ ബഹളം മൂലം പതിനഞ്ചാം ലോക സഭയുടെ  വിലപ്പെട്ട 39  ശതമാനം സമയമാന് നഷ്ടമായത്. ജനങ്ങള്‍ ജനസഭയിലേക്ക് തെരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികളാണ് ജനങ്ങളുടെ അടിയതിര പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള വിലപ്പെട്ട സമയം നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി പാഴാക്കുന്നത്.

പതിനഞ്ചാം ലോകസഭയില്‍ 61 ശതമാനം സമയമാണ് നടപടികള്‍ക്കായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതെങ്കില്‍ പതിനാലാം ലോകസഭയില്‍ 87 ശതമാനവും പതിമൂന്നാം ലോകസഭയില്‍ 91 ശതമാനവും സമയം രാജ്യകാര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞു.

നിര്‍ണ്ണായകമായ ബില്ലുകള്‍ അവതരിപ്പിക്കുകയും പാസ്സാക്കുകയും ചെയ്യുന്ന കാര്യത്തിലും പതിനഞ്ചാം ലോക സഭ ദയനീയമായ ചിത്രമാണ് കാഴ്ചവച്ചിട്ടുള്ളത്. അഞ്ചു വര്‍ഷത്തിനിടയില്‍ വിഷയ പ്രാധാന്യമുള്ള 328 ബില്ലുകള്‍ അവതരിപ്പിച്ചു പസ്സാക്കേണ്ടാതായിരുന്നു, എന്നാല്‍ പാസ്സാക്കിയ ബില്ലുകളുടെ എണ്ണം കേവലം 178.  പതിനാലാം ലോകസഭയില്‍ 248 ഉം പതിമൂന്നാം ലോകസഭയില്‍ 297 ഉം ബില്ലുകള്‍ പാസ്സാക്കിയിരുന്നു എന്ന് ഓര്‍ക്കുക.

ധനകാര്യ ബില്ല് ഒഴികെ 228 ബില്ലുകളാണ് ഈ ലോകസഭയില്‍ അവതരിപ്പിച്ചത്.  വനിതാ സംവരണ ബില്‍ ഉള്‍പ്പെടെ 68എണ്ണം കാലഹരണപ്പെട്ടുപോയി.

പതിനഞ്ചാം ലോകസഭയില്‍ നിരവധി ബില്ലുകള്‍ കാര്യമായ ചര്‍ച്ചകള്‍ ഒന്നും തന്നെ ഇല്ലാതെയാണ് പാസ്സാക്കിയത്. പസ്സക്കിയെടുത്ത 36% ബില്ലുകളിന്മേല്‍ കേവലം 30 മിനിറ്റില്‍ താഴെ മാത്രമാണ് ചര്‍ച്ച നടന്നിട്ടുള്ളത്. 20 ബില്ലുകള്‍ പാസ്സാക്കാന്‍ സഭ എടുത്തതാകട്ടെ വെറും അഞ്ചു മിനിട്ട്.

Add a Comment

Your email address will not be published. Required fields are marked *