എച്ച്.ആര്.ഭരദ്വാജ് കേരളത്തിന്റെ താല്‍ക്കാലിക ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം 8 മാര്‍ച്ച്: കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്.ഭരദ്വാജ് കേരളത്തിന്റെ താല്‍ക്കാലിക ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതിയ ഗവര്‍ണര്‍ ഷീല ദീക്ഷിത് ചൊവ്വാഴ്ച്ച സ്ഥാനമേല്ക്കുമെന്നതിനാല് മൂന്നു ദിവസമേ താല്‍ക്കാലിക ഗവര്‍ണര്‍ക്കു ചുമതല ഉണ്ടാകൂ. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി.കാര്ത്തികേയന്,മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്തു.