ഹോളി ദിനത്തിലെ തെരഞ്ഞെടുപ്പു പ്രചാരണം :വിലക്കെര്‍പ്പെടുത്തി തെരഞ്ഞെടുപ്പു കമ്മീഷന്‍

ദില്ലി മാര്‍ച്ച് 17 (ഹി സ): ഹോളി ദിനത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. ഉത്സവങ്ങളും ആഘോഷ ദിനങ്ങളും രാഷ്ട്രീയ പിന്തുണയ്ക്കും പ്രചാരണങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് ഹോളി ദിനത്തില്‍ ബാധകമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് അറിയിച്ചു. ഏതെങ്കിലും പാര്‍ട്ടി വോട്ടു പിടിക്കാനായി ഉത്സവങ്ങളയോ മതാഘോഷങ്ങളെയോ ഉപയോഗിക്കുന്നുവന്നു കണ്ടെത്തിയാല്‍ അത് തെരെഞ്ഞെടുപ്പ് ചട്ടലംഘനമായി കണക്കാക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ലോകസഭ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തെ തുടര്‍ന്ന് മാതൃക പെരുമാറ്റച്ചട്ടം പുറത്തിറക്കിയ സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ നിരീക്ഷിക്കുന്നത്. മദ്യവും മറ്റു സൌജന്യങ്ങളും നല്‍കി ജനങ്ങളെ കയ്യിലെടുക്കാനുള്ള അനുയോജ്യമായ വേദിയായി രാഷ്ട്രീയപ്പാര്‍ടികള്‍ ഹോളിയെ ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ്.

(സുജില/സുരേഷ്)

Add a Comment

Your email address will not be published. Required fields are marked *