സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ നിരീക്ഷണത്തില്‍

കൊച്ചി, 8 മാര്‍ച്ച് (ഹിസ): സര്‍ക്കാര്‍ ഗസ്റ്റ്ഹൗസുകളും റസ്റ്റ്ഹൗസുകളും ബംഗ്ലാവുകളും രാഷ്ട്രീയപാര്‍ട്ടികളുടെ ഓഫീസുകളായോ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായോ ഉപയോഗിക്കാന്‍ പാടില്ലെന്ന്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് കാലയളവില്‍ ഔദ്യോഗികമല്ലാത്ത ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മന്ദിരങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും തുല്യഗണന ലഭിക്കും. ഇക്കാര്യത്തില്‍ സ്ഥാനമാനങ്ങള്‍ പരിഗണിക്കില്ല. സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടേയും മറ്റും ദുരുപയോഗം തടയാന്‍ മാര്‍ച്ച്10മുതല്‍ പ്രത്യേകസ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ബുക്ക് ചെയ്യപ്പെടുന്ന മുറികളില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നില്ലെന്ന്‍ ഗസ്റ്റ് ഹൗസ് മാനേജര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്. ദുരുപയോഗം അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണം.കൃത്യവിലോപം നടത്തു മാനേജര്‍മാര്‍ക്കെതിരെജനപ്രാതിനിധ്യനിയമ പ്രകാരം നടപടികള്‍ സ്വീകരിക്കും

Add a Comment

Your email address will not be published. Required fields are marked *