സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രകള്‍ സീപ്ലെയ്‌നിലാക്കുന്നു

തിരുവനന്തപുരം 9 മാര്‍ച്ച്: സര്‍ക്കാരിന്റ ഔദ്യോഗിക യാത്രകള്‍ സീപ്ലെയിനിലാക്കുന്നു. പ്ലെയിനിലെ യാത്രാ നിരക്ക് നിശ്ചയിക്കാന്‍ എവിയേഷന്‍ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയും രൂപീകരിച്ചു. സ്വകാര്യ വിമാന കമ്പനികളെ സഹായിക്കാനാണു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജലവിമാനയാത്രയെന്നു ഇപ്പോഴേ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഏപ്രില്‍ 30ന് മുമ്പ് സര്‍വീസിന് തയാറാകുന്ന സീപ്ലേയിന്‍ കമ്പിനികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് സര്‍ക്കാരിന്റ ഔദ്യോഗിക യാത്രകള്‍ നല്‍കുമെന്നാണ് വാഗ്ദാനം.
ഏവിയേഷന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ കമ്മിറ്റി യാത്രാനിരക്ക് നിശ്ചയിക്കുമെന്നും 24 ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.മല്‍സ്യതൊഴിലാളികളുടെ എതിര്‍പ്പ് കാരണം സര്‍വീസ് തുടങ്ങാന്‍ കഴിയാതിരുന്നതിനാല്‍ നഷ്ടം വന്ന ഒന്നരക്കോടിയോളം രൂപ തിരിച്ചുകിട്ടാന്‍ നടപടിയുണ്ടാകണമെന്ന് ബാഗ്ലൂരിലെ കൈരളി ഏവിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നികത്താനാണ് പുതിയപ്രഖ്യാപനം പദ്ധതി നിലവില്‍ വന്നാല്‍ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍,പൊലീസ് മേധാവികള്‍, എം.എല്‍എമാര്‍ തുടങ്ങിവരുടെ യാത്രകള്‍ സീപ്ലെയിനിലാകും. ഹൈദരാബാദിലെ വിങ്‌സ് ഏവിയേഷനാണ് മുന്നോട്ടുവന്നിട്ടുള്ള മറ്റൊരു കമ്പനി. എന്നാല്‍ മല്‍സ്യബന്ധനമേഖലകള്‍ ഒഴിവാക്കിയാണ് സീപ്ലെയിന്‍ അടുത്തമാസം മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്.
പരിസ്ഥിതി പ്രശ്‌നങ്ങളെകുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും പാലിക്കും. കഴിഞ്ഞ ഒക്‌ടോബറില്‍ ഉദ്ഘാടനം ചെയ്ത പദ്ധതി മല്‍സ്യ തൊഴിലാളികളുടെ എതിര്‍പ്പ് കാരണം മുടങ്ങുകയായിരുന്നു അഷ്ടമുടി വേമ്പനാട്ടുകായലുകളില്‍ മല്‍സ്യബന്ധനമില്ലാത്ത സ്ഥലങ്ങളിലേക്കാണ് സീപ്ലെയിനിന്റ ലാന്‍ഡിങ് സ്‌പോട്ട് മാറ്റിയിരിക്കുന്നത്. ഇവിടേക്ക് വാട്ടര്‍ ഡ്രോമുകള്‍ മാറ്റി സ്ഥാപിക്കും. സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലങ്ങള്‍ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ കമ്മിറ്റിയുടെ നിര്‍ദേശങ്ങളും പാലിക്കും.
പദ്ധതിയുമായി തുടക്കം മുതല്‍ സഹകരിക്കുന്ന ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കൈരളി ഏവിയേഷന് പുറമെ ഹൈദരാബാദില്‍ നിന്നുള്ള വിങ്‌സ് ഏവിയേഷനും ടൂറിസം വകുപ്പുമായി കരാറില്‍ ഏര്‍പ്പെട്ടു തയാറായിട്ടുണ്ട്. തുടക്കത്തില്‍ കൊല്ലം ആലപ്പുഴ റൂട്ടിലാണ് സര്‍വീസെങ്കിലും തുടര്‍ന്ന് കൊച്ചി കുമരകം തുടങ്ങി വിനോദസഞ്ചാര മേഖലകള്‍ ബന്ധിപ്പിച്ചും സര്‍വീസ് ആരംഭിക്കാനാണ് വിമാനകമ്പനികളുടെ തീരുമാനം. വിങ്‌സ് ഏവിയേഷനായിരിക്കും ആദ്യം സര്‍വീസ് ആരംഭിക്കുക.ഉദ്ഘാടനം കഴിഞ്ഞിട്ടും സര്‍വീസ് നടക്കാത്തത് കാരണം കൈരളി ഏവിയേഷന്‍ ഉണ്ടായിരുന്ന വിമാനം നേരത്തെ വിറ്റിരുന്നു.അടുത്തമാസം അനസാനത്തോടെ പുതിയ വിമാനം എത്തൂ.

 

Add a Comment

Your email address will not be published. Required fields are marked *