ഗവര്‍ണറുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും പ്രതിപക്ഷം വിട്ടു നിന്നു
തിരുവനന്തപുരം, 11 മാര്‍ച്ച് (ഹി സ): ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും പ്രതിപക്ഷം വിട്ടു നിന്നു. മുന്‍ ദില്ലി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ നിന്നുമാണ് പ്രതിപക്ഷം വിട്ടു നിന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവ് തന്നെ ഗവര്‍ണറായി വരുന്നത്തില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ചടങ്ങില്‍ നിന്നും വിട്ടു നിന്നത്. ആം ആദ്മി പാര്‍ട്ടി റോഡില്‍ മെഴുക് തിരി കത്തിച്ചു തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഇന്ന് രാവിലെ 12 മണിക്കാണ് രാജ്ഭവനില്‍ വച്ച് ഷീലദീക്ഷിത് ഗവര്‍ണറായി ചുമതലയേറ്റത്. ഹൈക്കോടതി ചീഫ്ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലി കൊടുത്തു.