കേരളത്തില്‍ ഗ്ലൂക്കോമ വര്‍ധിക്കുന്നു
തിരുവനന്തപുരം 10 മാര്‍ച്ച്: പൂര്‍ണ അന്ധത പരത്തുന്ന നേത്രരോഗമായ ഗ്ലോക്കോമ, കേരളത്തിലും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. കാഴ്ച തിരിച്ചുപിടിക്കാനാകാത്ത അവസ്ഥയെത്തുമ്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്. കാലേകൂട്ടിയുള്ള പരിശോധന അനിവാര്യമാണെന്ന്, ലോക ഗ്ലോക്കോമ ദിനത്തില്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
കണ്ണില്‍ എപ്പോഴോ കടന്നുകൂടിയ ഇരുട്ടകറ്റാനുള്ള അംബിക കുമാരിയമ്മയുടെ ശ്രമങ്ങള്‍ ഫലംകണ്ടുതുടങ്ങുകയാണ്. സംയമനം കൈവിടാതെ, ആത്മവിശ്വാസം തെല്ലും ചോരാതെ ഗ്ലോക്കോമയ്ക്കെതിരെയുള്ള പോരാട്ടത്തിലാണ് ഈ അധ്യാപിക. കൈവിട്ടുപോയ കാഴ്ച തിരിച്ചുപിടിക്കുന്നതിന്റെ സന്തോഷം വിലയേറിയത്. ഇന്ത്യയില്‍ മാത്രം 13 ദശലക്ഷംപേര്‍ ഗ്ലോക്കോമ രോഗികളാണെന്നാണ് കണക്ക്. 40 വയസിനുമുകളിലുള്ളവരെയാണ് ഗ്ലോക്കോമ പ്രധാനമായും കീഴടക്കുന്നത്. എങ്കിലും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രോഗം വരാം. പ്രത്യേക രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍ പലരും അവസാന ഘട്ടത്തിലായിരിക്കും രോഗം മനസിലാക്കുന്നതുപോലും.
ഗ്ലോക്കോമയെക്കുറിച്ചുള്ള അഞ്ജതയാണ് പലരോഗികളെയും ചികില്‍സയില്‍ നിന്ന് അകറ്റുന്നത്. പൂര്‍ണമായും ഭേദമാക്കാനാകത്തെതെന്ന കാരണത്താല്‍ ഗ്ലോക്കോമയുമായുള്ള ഒത്തുതീര്‍പ്പില്‍ ഇരുട്ടിലേക്കു യാത്രയാകുന്നവരാണ് ഭൂരിഭാഗവും. ഗ്ലോക്കോമയോട് സന്ധിചെയ്യും മുമ്പെ അംബിക കുമാരിയമ്മയെ ഒരിക്കലെങ്കിലും ഓര്‍ക്കുക. ജീവിതത്തില്‍ പ്രകാശം നിറയ്ക്കാന്‍ മനസ്സും സജ്ജമാക്കണം