ശിണ്ടേയുടെ ആഭ്യന്തര കസേര ഇളകുന്നു ?
ഛത്തിസ്ഘര് 12 മാര്‍ച്ച് (ഹി സ): ഇന്നലെ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ ഇന്ത്യന്‍ സുരക്ഷ തുലാസില്‍ ആടുന്നു . ഇന്നലത്തെ ആക്രമണത്തിന് ശേഷം ആഭ്യന്തരന്ത്രാലയത്തിനു നേരെയുള്ള ആരോപണങ്ങള്അകത്തി പ്രാപിച്ചു . “മാവോയിസ്റ്റ് ആക്രമണം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും . മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കും. അതിനായി കേന്ദ്ര സംസ്ഥാന സേനകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണം,. ഈ ആക്രമണം ലോക്സഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ളതാണ് .”– സുശീല്‍ കുമാര്‍ ശിണ്ടേ പറഞ്ഞു .
ഇന്ത്യക്ക് ലഭിച്ച മുന്നറിയിപ്പുകള്‍ അവഗണിച്ചു എന്ന ആക്ഷേപം ശക്തമായി. മുന്നറിയിപ്പ് ലഭിച്ചതായി ഒരു ഐ ബി ഉദ്യോഗസ്ഥന് കഴിഞ്ഞ ആഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. രണ്ടു മൂന്നു തവണ മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും കൃത്യമായ സ്ഥലം എവിടെ ആണെന്ന് മനസിലാക്കാന്‍ ആയില്ല എന്ന് ആഭ്യന്തര മന്ത്രി . ഈ മാവോയിസ്റ്റ് ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പഴിക്കേണ്ട എന്നും ശിണ്ടേ പറഞ്ഞു . ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടെന്നും ഇതുവരെ ഇല്ലാതിരുന്ന തെക്കേ ഇന്ത്യയിലും ഇഇയിടെ മാവോയിസ്റ്റുകള്‍ കടന്നിട്ടുന്ടെന്നും അവരെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര- സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒന്നിക്കണം എന്നും അദ്ദേഹം പറഞ്ഞു . ഇനലെ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.