ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ഒരാള്‍ മരിച്ചു
തൃശ്ശൂര്‍, 17 മാര്‍ച്ച് (ഹി സ): ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ഒരാള്‍ മരിച്ചു. പാലക്കാട് നെന്മാറ സ്വദേശി സഞ്ജു (28) ആണ് മരിച്ചത്. ത്രിശൂരിലുള്ള ഒരു ആഭരണ നിര്‍മാണ ശാലയില്‍ ആണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ആഭരണ നിര്മാനശാലയിലെ ജീവനക്കാരനാണ് സഞ്ജു. അപകടത്തില്‍ വേറെ എട്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
(രാഗി/സുരേഷ്)