തെരഞ്ഞെടുപ്പില്‍ “തൂത്തുവാരാന്‍” അനിത പ്രതാപ്

കൊച്ചി മാര്‍ച്ച് 17 (ഹി സ ): സ്ഥാനാര്‍ഥികള്‍ വോട്ടു ചോദിച്ചു ചെല്ലുമ്പോള്‍ സ്വന്തം ചിന്ഹവുമായി പോകാറില്ല. പക്ഷെ ഇത്തവണ വല്ലാര്‍പ്പാടം പള്ളിയിലെത്തിയവര്‍ ഒന്നമ്പരന്നു. പ്രശസ്ത മാധ്യമ പ്രവര്‍ത്തക അനിത പ്രതാപ് ചൂലുമായി പള്ളി മുറ്റത്തു നിക്കുന്ന കാഴ്ചയാണ് അവര്‍ കണ്ടത്. ആം ആദ്മിയുടെ എറണാകുളം ലോക സഭ മണ്ഡലത്തിലെ സ്ഥാനര്തി ചൂലുമായി വോട്ടു ചോദിയ്ക്കാന്‍ എത്തിയതാണോ എന്നവര്‍ ആദ്യം ചിന്തിച്ചുപോയി. പിന്നീടാണ് മനസ്സിലായത്പള്ളിയിലെ നേര്‍ച്ച വഴിപാടായ മുറ്റമടിക്കല്‍ വഴിപാടു നടത്താനാണ് അനിത  ചൂലുമായി നിന്നതെന്നു. മണ്ഡലത്തിലെ ഓരോ വോട്ടും തൂത്ത് വാരാന്‍ തന്നെ തീരുമാനിച്ചപോലെ അവര്‍ മുറ്റമടിച്ചു തുടങ്ങിയപ്പോള്‍അനിതാ പ്രതാപിനൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും പള്ളിയിലെത്തിയവരും ചൂലെടുത്ത് മുറ്റമടിച്ച് വാരി. ക്രിസ്റ്റ്യന്‍ വോട്ടുകള്‍ കൂടുതലുള്ള മണ്ഡലത്തില്‍ വോട്ട് പിടിക്കാന്‍ പുതിയ തന്ത്രം. ഏതായാലും ഇത് കണ്ട് മണ്ഡലത്തിലെ കോണ്‍ഗ്രസ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ചൂലെടുക്കാനില്ല. കാരണം അവരുടെ ചിഹ്നം ചൂലല്ലല്ലോ?

(സുജില/സുരേഷ്)

സുജില/

Add a Comment

Your email address will not be published. Required fields are marked *