തിരഞ്ഞെടുപ്പില്‍ കള്ളപ്പണം: നിങ്ങള്‍ക്കും വിളിക്കാം
കൊച്ചി11 മാര്‍ച്ച് (ഹിസ):തിരഞ്ഞെടുപ്പില്‍ കള്ളപ്പണവും സ്വര്‍ണവും കണക്കില്‍പ്പെടാത്ത ഫണ്ടും ഒഴുകുന്നതു തടയാന്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. വോട്ട് രേഖപ്പെടുത്തല്‍ മാത്രല്ല,സുതാര്യവും സ്വതന്ത്രവുമായതിരഞ്ഞെടുപ്പിന് ജില്ലാ ഭരണകൂടത്തെ സഹായിക്കാനും പൊതുജനങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണമൊഴുകുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കസ്റ്റംസ് കട്രോള്‍ റൂം-0484 2666422,ഇന്‍കം ടാക്സ്-1800-425-1324എന്നിവടങ്ങളില്‍ വിളിച്ചറിയിക്കാവുതാണ്.