തെരഞ്ഞെടുപ്പു : കള്ളപ്പണം ഇറക്കുന്നത്‌ തടയാന്‍ കമ്മിഷന്‍ സമിതിയെ നിയോഗിച്ചു

ദില്ലി 11 മാര്‍ച്ച് (ഹി സ): ലോകസഭാതെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഏജന്‍സികളെ നിയോഗിച്ചു . സാമ്പത്തിക സുരക്ഷ വിഭാഗത്തില്‍ നിന് വിരമിച്ച പത്തു ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതിയെ തെരഞ്ഞെടുപ്പു കമ്മിഷന്‍ മേല്‍ നോട്ടത്തിനു നിയോഗിച്ചിട്ടുണ്ട് . ഇവര്‍ രണ്ടാഴ്ച കൂടുമ്പോള്‍ നിര്വാച്ചന്‍ സദനില്‍ എത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം എന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു . ആദായ നികുതി വകുപ്പ് , എഫ് ഐ യു , റെവന്യു ഇന്റലിജന്‍സ് വകുപ്പ്, കേന്ദ്ര ധനകാര്യ വകുപ്പ് , നാര്കൊട്ടിക് കണ്ട്രോള്‍ ബ്യുറോ, എസ് എസ് ബി, ബീഎസ് എഫ് , സി ഐ എസ് എഫ് , റെയില്‍വേ സംരക്ഷണ സേന എന്നിവര്‍ സഹകരിക്കും .

Add a Comment

Your email address will not be published. Required fields are marked *