വൈദ്യുതി ഉപഭോഗം സര്‍വ്വകാല റിക്കോര്‍ഡില്‍
തിരുവനന്തപുരം 12 മാര്‍ച്ച്: വൈദ്യുതി ഉപഭോഗം സംസ്ഥാനത്ത് സര്വ്വകാലറെക്കോഡില്. ഇന്നലത്തെ ഉപയോഗിച്ചത് 65.73 മില്യണ്‍ യൂണിറ്റാണ്. ആദ്യമായാണ് വൈദ്യുതി ഉപഭോഗം ഇത്രയും ഉയരുന്നത്. ഇന്നലെ 32.07 ദശലക്ഷം യൂണിറ്റ് ആയിരുന്നു ആഭ്യന്തരഉല്‍പ്പാദനം. 33.65 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും വാങ്ങി. സംസ്ഥാനത്തെ എല്ലാ ജലസംഭരണികളിലുമായി സംഭരണശേഷിയുടെ അന്‍പത് ശതമാനം വെള്ളമാണുള്ളത്. ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രമായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 51 ശതമാനം വെള്ളമുണ്ട് പമ്പയില്‍ സംഭരണശേഷിയുടെ 47 ശതമാനവും,ഷോളയാറില്‍ 70 ശതമാനവും,ഇടമലയാറില്‍ 50 ശതമാനവും മാട്ടുപെട്ടിയില്‍ 55 ശതമാനവും വെള്ളമാണുള്ളത്. വേനല്‍ കനത്തതോടെ സംഭരണികളിലെ ജലനിരപ്പില്‍ കുറവുണ്ടായിട്ടുണ്ട്. വേനല്രൂക്ഷമാകുന്നതോടെ ഉണ്ടാകാനിടയുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ പുറത്തുനിന്നും വൈദ്യുതി എത്തിക്കാനുള്ള കരാറുകളില്‍ ഒപ്പിട്ടതായി വൈദ്യുതി ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.