ഫ്ലെക്ച്ചറെ ബി സി സി ഐ വിളിപ്പിച്ചു
ചെന്നൈ, 14 മാര്‍ച്ച് ( ഹി സാ ) : ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് ഡന്‍കന്‍ ഫ്ലെക്ച്ചറെ ബി സി സി ഐ പ്രസിഡന്‍ന്റ് എന്‍. ശ്രീനിവാസന് വിളിപ്പിച്ചു. പര്യടനങ്ങള്‍ തോല്‍ക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യാനാണ് ഫ്ലെക്ച്ചറെ ചെന്നൈയിലേക്ക് വിളിപ്പിച്ചത്. എന്‍. ശ്രീനിവാസന് അസുഖം മൂലം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധ്യത ഇല്ല എന്ന് സൂചനയുണ്ട്. പകരക്കാരനായി ബോര്‍ഡ് സെക്രടറി സഞ്ജയ് പട്ടേലായിരിക്കും മീറ്റിംഗ് നടത്തുക. നടക്കാനിരിക്കുന്ന ലോകകപ്പ് ട്വെന്റി ട്വെന്റി മത്സരങ്ങളെ കുറിച്ചും, 2015 ലെ ഏകദിന മത്സരങ്ങളെ കുറിച്ചും ചര്‍ച്ച് ചെയ്യും.