ഡോകടര്‍മാരുടെ സമരം : ഇര്ഫാന് സോളങ്കിയെ രക്ഷിക്കാന്‍ മുലായം ; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വാക്ക് ശരം
ലക്നോ 6 മാര്‍ച്ച് (ഹി സ): യു പി യില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ എം എല്‍ എ ഇര്ഫാന് സോലന്കിക്കെതിരെ നടപടിയെടുക്കേണ്ട കാര്യമില്ല എന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. ഈ സംഭവത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എന്തിനാണ് മാധ്യമങ്ങള്‍ ഇത്രയധികം പ്രാധാന്യം ഡോക്ടര്‍മാരുടെ നല്‍കുന്നതെന്ന് മനസിലാകുന്നില്ല എന്നും മുലായം ചോദിച്ചു . 50 ല്‍ അധികം രോഗികള്‍ ചികിത്സ കിട്ടാതെ മരണമടഞ്ഞെന്നു റിപ്പോര്‍ട്ടര്‍ മാര്‍ ചൂണ്ടിക്കാട്ടി . ഇന്നേക്ക് ആറാം ദിവസമാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയിട്ട് . മാധ്യമപ്രവര്‍ത്തകരുടെ ആരെങ്കിലും ചികിത്സ കിട്ടാതെ മരിച്ചോ എന്ന് മുലായം തിരിച്ചു ചോദിച്ചു . നിങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുന്നത് നിര്‍ത്തിയാല്‍ സമരവും മരണവും വരുതിയിലാകുമെന്നും മുലായം. ഇര്ഫാന് സോലംകി എം എല്‍ എ ക്കെതിരെ പ്രതികരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല . ഉത്തര്‍ പ്രദേശിലെ ഡോകടര്‍മാര്‍ ഇന്ന് സമരം പിന്‍വലിച്ചു . അലാഹാബാദ് ഹൈക്കോടതി ഇന്നലെ ഡോകടര്‍മാരോട് സമരം നിര്‍ത്തി ജോലിയില്‍ പ്രവേശിക്കാന്‍ അഭ്യര്തിച്ചിരുന്നു . സോലന്കിക്കെതിരെ ജൂഡിഷ്യല്‍ അന്വേഷണം വേണം എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാന്‍ പൂര് എസ് എസ് പിയെ സ്ഥലം മാറ്റാനും ഉത്തരവിട്ടിരുന്നു . സോളങ്കിയും ഡോക്ടര്‍മാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 24 ഓളം ജൂനിയര്‍ ഡോക്ടര്‍മാര്‍ ജയിലിലാണ് .