ദേവയാനി പ്രശ്നം : ഇന്ത്യ യു എസ് ബന്ധം വീണ്ടും ഉലയുന്നു ?

ദില്ലി 15 മാര്‍ച്ച് (ഹി സ): ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഘടെക്കെതിരെ വീണ്ടും കുറ്റം ചുമത്താനുള്ള അമേരിക്കയുടെ നടപടിയില്‍ ഇന്ത്യക്ക് കടുത്ത നിരാശ .ഈ നടപടി അനാവശ്യവും ദൌര്ഭാഗ്യകരവുമാണ് . ഇന്ത്യ അമേരിക്ക ബന്ധo ശക്തിപ്പെടുത്തുന്നതിനെ ഇത് കാര്യമായി ബാധിക്കും എന്ന് ഇന്ത്യ പുറത്തിറക്കിയസന്ദേശത്തില്‍ പറയുന്നു . അമേരിക്കയുടെ ഈ നടപടി പെട്ടന്നുണ്ടായതാണ് . അമേരിക്കന്‍ നിയമസംവിധാനവുമായി ഇനി ഇന്ത്യ കൂടുതല്‍ മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല .കഴിഞ്ഞ ദിവസം അമേരിക്ക ദേവയാനിക്കെതിരെയുള്ള എല്ലാ നടപടികളും അവസാനിപ്പികുകയും അവരെ കുറ്റ വിമുക്തയായി പ്രഖ്യാപിക്കുകയും ചെയ്തു . അറസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ക്ക് പൂര്‍ണ നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നു എന്നും അമേരിക്ക വെളിപ്പെടുത്തിയിരുന്നു . അതിനിടെ ഇന്ന് ഇന്ത്യന്‍ വംശജനായ അഡ്വക്കേറ്റ് പ്രീത് ഭാരാരെ വീണ്ടും ദേവയാനിക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചു . ഇതിന്മേലാണ് വീണ്ടും അവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത് . തെളിയിക്കപ്പെട്ടാല്‍ പതിനഞ്ചു വര്ഷം വരെ കഠിന തടവ്‌ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് . മുന്‍പും ദേവയാനി വിഷയത്തില്‍ ഇന്ത്യ അമേരിക്ക ബന്ധം വഷളായിരുന്നു . ഇപ്പോഴത്തെ അമേരിക്കയുടെ നടപടികള്‍ പ്രതീക്ഷയുടെ എല്ലാ കണികകളും അവസാനിപ്പിച്ചിരിക്കുകയാണ് എന്നും ഇന്ത്യ പറയുന്നു

Add a Comment

Your email address will not be published. Required fields are marked *