മൃതദേഹം ഉറുമ്പരിച്ച നിലയില്‍
തിരുവനന്തപുരം, 18 മാര്‍ച്ച് (ഹി സ): നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം ഉറുമ്പരിച്ച നിലയില്‍. കാട്ടാക്കട സ്വദേശിനിയായ 70 കാരിയുടെ മൃതദേഹം ആണ് ഉറുമ്പരിച്ചതു. അധികൃതരുടെ അനാസ്ഥ മൂലമാണ് മൃതദേഹം ഉറുമ്പരിച്ചതെന്നു ആരോപിച്ചു നാട്ടുകാരും ബന്ധുക്കളും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം ആണ് 70 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഫ്രീസര്‍ കേടാണ് എന്നായിരുന്നു അധികൃതരുടെ വിശദീകരണം.
(രാഗി/സുരേഷ്)