ദൌര്ഭാഗ്യകരവും കുറ്റകരവുമായ തന്ത്രം

കൊച്ചി    മാര്‍ച്ച്‌  12     (ഹി സ): 

ഇരുണ്ട പാശ്ചാത്തലമൊന്നുമില്ലാത്ത, നല്ല ഭരണാധികാരിയായ കേരള ഗവര്‍ണര്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് മത്സരിക്കാനായി രാജി വച്ചു . ഈ വാര്‍ത്ത‍ ഞെട്ടിപ്പിക്കുന്നതാണ്. ഇത് നിയമത്തിന്റെയും നീതിയുടെയും പിന്നിലുള്ള ധാര്‍മിക തത്വത്തെ നിഷ്ഫലമാക്കലാണ്. ഷീല ദീക്ഷിത് നല്ല ഭരണാധികാരിയാനെങ്കിലും അവര്‍ ദില്ലിയിലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നേതാവാണ്‌. അത്തരമോരാല്‍ തെരെഞെടുപ്പില്‍ നിന്നും ജനങ്ങളില്‍ നിന്നും ഒളിച്ചോടി

നീതിവ്യവസ്ഥയെ ആവശ്യാനുസരണം വളച്ചൊടിച്ചു ഗവര്‍ണര്‍ ആകുന്നതു ധര്മമല്ല. ഇത് ക്രിമിനല്‍ നിയമത്തിനും ഗവര്‍ണര്‍ പദവിക്കും അപമാനമാണ്. ഇത് രാഷ്ട്രപതിയുടെ അധികാരത്തിന്റെയും ഭരണഘടനാപരമായ ധാര്‍മികതയുടെയും ദുരുപയോഗമാണ്‌. ഇപ്പോള്‍ തന്നെ അവര്‍ക്കെതിരെ അഞ്ചു എഫ്ഐആരുകള്‍ നിലവിലുണ്ട്. അവര്‍ എന്തുകൊണ്ട് വിചാരണ നേരിടുന്നില്ല ?

ആരോപണവിധേയയെ സംസ്ഥാന ഗവര്‍ണറാക്കാന്ന്‍ വേണ്ടി നിയമത്തിന്റെ അധികാരം അടര്‍ത്തിഎടുക്കുന്നത് കുറ്റകരമാണ്. ഖ്യാദി നിര്‍വചിച്ചുകൊണ്ട് നിയമത്തെ ദുരുപയോഗപ്പെടുത്തരുത്‌.  നിയമം അതിന്റെ ആത്മാവിനെ ഉപേക്ഷിക്കുമ്പോള്‍ ഭരണഘടനാപരമായ ധര്‍മ്മത്തിന്റെ നീതി സമ്പ്രദായത്തിനു അത് അപകീര്‍ത്തി ഉണ്ടാക്കുന്നു; നിയമവാഴ്ചയുടെ ആത്മീയ മൂല്യത്തിനു സൌന്ദര്യം നഷ്ടപ്പെടുന്നു. നിയമത്തിന്റെ ആത്മാവിനു ശ്വാസം മുട്ടുന്നു. ഇത് നീതിവാഴ്ച്ചയുടെ ലാളിത്യത്തിന്റെ മരണമണിയാണ്. കേരള ഗവര്‍ണര്‍ രാത്രി രാജിവെക്കുന്നതും, ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ ജനങ്ങള്‍ നിശബ്ദയാക്കിയ വ്യക്തിയെ കേരള രാജ് ഭവനിലേക്ക് ഒളിച്ചു കടത്തുന്നതും ജനാധിപത്ത്യത്തിനു അപമാനമാണ്. ജനനന്മ എന്ന ആശയത്തിനു അപമാനമാണ്. രാജ് ഭവന്‍ ആര്‍ക്കും വേണ്ടാത്തവരുടെവാസസ്തലമാകുമ്പോള്‍ സര്‍ക്കാരിനു അതിന്റെ പാവനത്വം നഷ്ടപ്പെടുന്നു. തെരെഞ്ഞെടുപ്പ് പരീക്ഷണത്തിനായി രജിവെച്ച ഗവര്‍ണറോട് എനിക്ക് ആദരവുണ്ട്. ദിലിയിലെ തെരെഞ്ഞെടുപ്പ് പരാജയം മൂലം അപമാനിതയായ പുതിയ ഗവര്‍ണര്‍ എന്റെ ആദരവിന് അര്‍ഹയാണ്. ഇതെല്ലം കാണുമ്പോള്‍ ഭരണഘടനയുടെ മനസ്സാക്ഷി കവര്ന്നെടുത്ത ഒരു സര്‍ക്കസ് പോലെ തോന്നുന്നു. ആര് ജയിച്ചാലും, ഏതു പദവിയില്‍ എത്തിയാലും ഇന്ത്യയുടെ സാംസ്കാരിക മഹത്ത്വം ധാര്‍മിക ആത്മഹത്യക്ക് ഇരയാകുന്നു. അധികാര രാഷ്ട്രീയവും അഴിമതിയും ചേര്‍ന്ന് നീതിയെ യും പുന്യത്തെയും കീഴടക്കിയിരിക്കുന്നു.

ഞാന്‍ എഴുതിയത് അല്‍പ്പം കടുത്തതായി എന്ന് എനിക്ക് തന്നെ തോന്നുന്ന്നുണ്ട്‌. ഞാന്‍ പരാമര്‍ശിച്ച രണ്ട് വ്യക്തിത്വങ്ങളും എന്റെ ആദരവ് അര്‍ഹിക്കുന്നുവെന്ന് ഞാന്‍ തുറന്നു പറയുന്നു. എന്നാല്‍, ഞാന്‍ തുറന്നു ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത കാരണങ്ങളാല്‍ ധാര്‍മിക മൂല്യങ്ങള്‍ എന്ന് ഞാന്‍ കരുതുന്ന പാതയില്‍ നിനും അവര്‍ മാറി സഞ്ചരിക്കുന്നു, ഇരുവര്‍ക്കും മുന്നില്‍ ഞാന്‍ നമിക്കുന്നു.

 

Add a Comment

Your email address will not be published. Required fields are marked *