കോണ്‍ഗ്രസ്സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം
ദില്ലി, 13 മാര്‍ച്ച് (ഹി സ): ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് സ്ഥാനര്തി പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്കി. കേരളത്തില്‍ നിന്നും സമര്‍പ്പിച്ച 13 പേര്‍ക്കാണ് അംഗീകാരം ലഭിച്ചത്. തിരുവനന്തപുരം-ശശി തരൂര്‍,ആറ്റിങ്ങല്‍-ബിന്ദു കൃഷ്ണ,ആലപ്പുഴ -കെ.സി വേണുഗോപാല്‍,പത്തനംതിട്ട-ആന്റോ ആന്റണി,മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്,എറണാകുളം- കെ.വി തോമസ്,ആലത്തൂര്‍-കെ.എ ഷീബ,കോഴിക്കോട്-എം.കെ രാഘവന്,കണ്ണൂര്‍ -കെ.സുധാകരന്,കാസര്‍ഗോഡ് ടി.സിദ്ദിഖ്,വടകര-മുല്ലപ്പള്ളി രാമചന്ദ്രന്,വയനാട് -എം.ഐ ഷാനവാസ്,ഇടുക്കി-ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്ക് അംഗീകാരം ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും