കോണ്ഗ്രസ് പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു – കോടിയേരി

കോഴിക്കോട് മാര്‍ച്ച് 19 (ഹി സ): നിലവിലുള്ള പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് കോണ്ഗ്രസ് സ്ഥാനാര്‍ഥികളെ കേന്ദ്രീകരിക്കുന്നത് എന്ന് കോടിയേരി ബാലകൃഷ്ണന്‍. വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ, സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍, , ക്വട്ടേഷന്‍ ആക്രമണങ്ങള്‍ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളാണ് രാജ്യം നേരിടുനത് എന്നും ഇതാണ് ഇടതു പക്ഷത്തിന്റെ പ്രചാരണ ആയുധങ്ങള്‍ എന്നും അദേഹം പറഞ്ഞു. കോണ്ഗ്രസ് ഇതില്‍ നിന്നെല്ലാം ഒളിച്ചോടാന്‍ ശ്രമിയ്ക്കുകയാണ്. അദ്വാനിയെയും, വജ്പെയിയെയും മഹത്വവല്‍ക്കരിച്ചു കൊണ്ടുള്ള വി എം സുധീരന്റെ പ്രസ്ഥാവന കോണ്ഗ്രസ്സിന്റെ രാഷ്ട്രീയ പാപ്പരത്വം കാണിക്കുന്നു. മോദിയെ ഷിബു ബേബി ജോണ് സന്ദര്‍ശിച്ചതിനു പിന്നാലെയുള്ള പ്രേമചന്ദ്രന്റെസ്ഥാനാര്‍ഥിത്വം പരിശോധിക്കേണ്ടതുണ്ട്. അങ്ങനെയുള്ള കോണ്ഗ്രസ് എങ്ങെനെയാണ് ബി ജെ പി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതെന്നും അദേഹം ചോദിച്ചു

Add a Comment

Your email address will not be published. Required fields are marked *